സന്നിധാനത്ത് എത്തിയ ട്രാൻസ്ജെൻഡര്‍ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോയി
തമിഴ്നാട് തേനി സ്വദേശി കയലിനാണ് പ്രതിഷേധം കാരണം മല ചവിട്ടാൻ കഴിയാതിരുന്നത്.

ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡര്‍ പമ്പയിലെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോയി. തമിഴ്നാട് തേനി സ്വദേശി കയലിനാണ് പ്രതിഷേധം കാരണം മല ചവിട്ടാൻ കഴിയാതിരുന്നത്. പ്രതിഷേധത്തെ തുടർന്ന് ഇവരെ പൊലീസ് ഗാർഡ് റൂമിലേയ്ക്ക് കൊണ്ടു പോയി. അതിന് ശേഷമാണ് കൂടെ എത്തിയവര്‍ക്ക് ഇരുമുടി കൊടുത്ത് ഇവർ തിരിച്ച് പോയത്. പതിനേഴ് വർഷമായി താൻ ശബരിമലയിൽ വരുന്നുണ്ടെന്നും ആദ്യമായാണ് ഇങ്ങനെയൊരു അനുഭവമെന്നും കയൽ പറഞ്ഞു.
Next Story
Adjust Story Font
16

