Quantcast

ഹര്‍ത്താലില്‍ അറസ്റ്റിലായവരുടെ എണ്ണം 6500 കടന്നു  

ശബരിമല യുവതീപ്രവേശനത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 6500 കടന്നു.

MediaOne Logo

Web Desk

  • Published:

    7 Jan 2019 2:17 PM IST

ഹര്‍ത്താലില്‍ അറസ്റ്റിലായവരുടെ എണ്ണം 6500 കടന്നു  
X

ശബരിമല യുവതീപ്രവേശനത്തിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 6500 കടന്നു. 2182 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ശബരിമല കര്‍മ്മ സമിതി നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാന മുടനീളമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടപടികള്‍ ശക്തമായി തുടരുകയാണ്.

ഇന്ന് ഉച്ചവരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ 2182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതുവരെ 6711 പേര്‍ അറസ്റ്റിലായി. ഇവരില്‍ 894 പേര്‍ റിമാന്റിലാണ്. 5817 പേര്‍ക്ക് ജാമ്യം ലഭിച്ചു. പാലക്കാട് ,കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം കേസുകളും അറസ്റ്റും രേഖപ്പെടുത്തിയിരിക്കുന്നത്.

പാലക്കാട് - 296 കേസുകളില്‍ നിന്നായി 859 ഇതുവരെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ 239 കേസുകളില്‍ നിന്നായി 433 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.എല്ലാ ജില്ലകളിലും കൂടുതല്‍ അറസറ്റ് വരും ദിവസങ്ങളിലുണ്ടാകും.

TAGS :

Next Story