ഹർത്താലുകളും പണിമുടക്കുകളും ഒരു മണിക്കൂറായി ചുരുക്കണമെന്ന് കേരളാ ഗവ. കോൺട്രാക്റ്റേഴ്സ് അസോ.
വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഹര്‍ത്താലിന്റെയും പണിമുടക്കിന്റെയും സമയം കുറക്കണമെന്നാവശ്യവുമായി ഇവര്‍ രംഗത്തെത്തിയത്.

ഹർത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണമെന്ന് കേരളാ ഗവൺമെന്റ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ. വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഹര്‍ത്താലിന്റെയും പണിമുടക്കിന്റെയും സമയം കുറക്കണമെന്നാവശ്യവുമായി ഇവര്‍ രംഗത്തെത്തിയത്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും ട്രേഡ് യൂണിയനുകൾക്കും കത്ത് നൽകുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു.
അടിക്കടിയുണ്ടാകുന്ന ഹർത്താലുകളും പണിമുടക്കുകളും നിർമ്മാണ മേഖലയ്ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇത് തുടര്‍ന്നാല്‍ മേഖല വലിയ പ്രതിസന്ധിയിലേക്ക് പോകുമെന്നാണ് ഗവണ്‍മെന്റ കോണ്‍ട്രാക്ടേഴ്സ് പറയുന്നത്. യന്ത്രങ്ങളുടെ വാടക, സ്ഥിരം തൊഴിലാളികളുടെ വേതനം എന്നീ നഷ്ടങ്ങൾക്ക് പുറമെ, പ്രവർത്തികൾ പൂർത്തിയാക്കാൻ സമയം നീട്ടി ലഭിക്കുന്നതിന് പിഴയും അടക്കേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹർത്താലുകളുടെയും പണിമുടക്കിന്റെയും സമയം ഒരു മണിക്കുറായി നിജപ്പെടുത്തണമെന്ന ആവശ്യം ഇവർ മുന്നോട്ടു വെയ്ക്കുന്നത്.
പ്രളയത്തിൽ നിർമ്മാണ മേഖലയ്ക്കുണ്ടായ നഷ്ടം ജി.എസ്.ടിക്കൊപ്പം സെസ്സ് നടപ്പാക്കിയതു മൂലമുള്ള അധിക നികുതി ബാധ്യത എന്നിവയും സർക്കാർ കരാറുകാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ മാസം 16ന് തിരുവനന്തപുരത്ത് യോഗം ചേർന്ന് ഭാവി പരിപാടികൾക്ക് രൂപം നൽകാനാണ് സംഘടനയുടെ തീരുമാനം.
Adjust Story Font
16

