ഹർത്താലുമായി ബന്ധപ്പെട്ട് ബസിനു കല്ലെറിഞ്ഞ കേസിൽ രണ്ടു പേര്‍ അറസ്റ്റില്‍
ശാസ്തവട്ടം സ്വദേശികളായ അനിൽകുമാർ , രാജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ശബരിമല കർമ്മസമിതിയുടെ ഹർത്താലുമായി ബന്ധപ്പെട്ട് ബസിനു കല്ലെറിഞ്ഞ കേസിൽ രണ്ടു പേരെ തിരുവനന്തപുരം മംഗലപുരം പൊലീസ് അറസ്റ്റു ചെയ്തു. ശാസ്തവട്ടം സ്വദേശികളായ അനിൽകുമാർ , രാജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബംഗളുരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കർണാടക ട്രാൻസ്പോര്‍ട്ട് കോർപ്പറേഷന്റെ വോൾവോ ബസിന്റെ ഗ്ലാസാണ് ബൈക്കിലെത്തിയവർ കല്ലെറിഞ്ഞ് തകർത്തത്. ബൈക്കിന്റെ നമ്പരും സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Next Story
Adjust Story Font
16

