യാത്രാപ്രേമികള്‍ക്ക് വിരുന്നൊരുക്കി അല്‍ഹിന്ദ് ഹോളിഡേ എക്‌സ്‌പോ ജനുവരി 12 മുതല്‍
എക്‌സ്‌പോയില്‍ പാക്കേജുകള്‍ ബുക്ക് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് മലേഷ്യയിലേക്കും ഹൈദരാബാദിലേക്കും സൗജന്യ ടൂര്‍ പാക്കേജ് ലഭിക്കും.

ലോക വിനോദ സഞ്ചാര മേഖലയില്‍ രണ്ടര പതിറ്റാണ്ട് സേവന പാരമ്പര്യമുള്ള ഏഷ്യയിലെ പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ അല്‍ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്‍റെ ടൂര്‍ ഡിവിഷനായ അല്‍ഹിന്ദ് ഹോളിഡേയ്‌സ് വിനോദ സഞ്ചാരികള്‍ക്കായി ആകര്‍ഷകമായ നിരക്കില്‍ ടൂര്‍ പാക്കേജുകള്‍ പരിചയപ്പെടാനും ബുക്ക് ചെയ്യുവാനുമായി ഒരുക്കുന്ന ഹോളിഡേയ്‌സ് എക്‌സ്‌പോ 2019 ജനുവരി 12ന് ആരംഭിക്കും. കോഴിക്കോട് പ്ലാനിറ്റോറിയത്തിന് എതിര്‍വശം അല്‍ഹിന്ദ് ടവറില്‍ ജനുവരി 12, 13 തീയതികളില്‍ രാവിലെ 9 മുതല്‍ 6 വരെയാണ് എക്സ്പോ.

പങ്കെടുക്കുന്നവര്‍ക്കായി പ്രത്യേക സൗകര്യങ്ങളോടുകൂടിയുള്ള കിഴിവുകളും ആകര്‍ഷകമായ മറ്റു സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. എക്‌സ്‌പോയില്‍ പാക്കേജുകള്‍ ബുക്ക് ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് മലേഷ്യയിലേക്കും ഹൈദരാബാദിലേക്കും സൗജന്യ ടൂര്‍ പാക്കേജ് ലഭിക്കും. ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വിവിധ ബജറ്റ്, ഡീലക്‌സ്, ലക്ഷ്വറി പാക്കേജുകള്‍ അടങ്ങിയ നൂറിലധികം ഗ്രൂപ്പ് ടൂറുകള്‍ ഈ ഒഴിവുകാലം ആസ്വദിക്കുന്നതിനായി ഇതിനകം തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇന്‍റര്‍നാഷണല്‍ ആന്‍റ് ഡൊമസ്റ്റിക് ഹോളിഡേ ടൂര്‍ പാക്കേജുകള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍ക്കായി ഇന്‍ഡസ്ട്രിയല്‍ വിസിറ്റ്, സ്റ്റുഡന്‍സ് സ്റ്റഡി ടൂര്‍, സാഹസികത നിറഞ്ഞ അഡ്വഞ്ചറസ് ടൂര്‍, ആത്മീയത നിറഞ്ഞ വിവിധ ഹോളി ലാന്‍ഡ് ടൂര്‍സ്, സ്ത്രീകള്‍ക്ക് മാത്രമായി വുമണ്‍ എക്‌സ്‌ക്ലൂസീവ് ടൂര്‍സ് എന്നിവ അല്‍ഹിന്ദ് ഹോളിഡേയ്‌സിന്‍റെ മാത്രം പ്രത്യേകതയാണ്. കോഴിക്കോട് കൂടാതെ മറ്റു പ്രമുഖ നഗരങ്ങളായ കോട്ടയം (ജനുവരി 23-27 ), തിരുവനന്തപുരം (ഫെബ്രുവരി 1, 2, 3), കൊച്ചി (ജനുവരി 11, 12, 13 ), തൃശൂര്‍ (ഫെബ്രുവരി 15, 16, 17) തുടങ്ങിയ മറ്റ് പ്രധാന നഗരങ്ങളിലും ഹോളിഡേ എക്‌സ്‌പോ സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9496000396.
Adjust Story Font
16

