Quantcast

ദുരിതം വിതച്ച് കുറ്റിപ്പുറം മിനി പമ്പയിലെ ടോയ്ലറ്റുകള്‍; പ്രതിഷേധവുമായി നാട്ടുകാര്‍

ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനി പമ്പയിൽ ദിനംപ്രതി നിരവധി തീര്‍ത്ഥാടകരാണ് എത്തുന്നത്

MediaOne Logo

Web Desk

  • Published:

    12 Jan 2019 8:58 AM IST

ദുരിതം വിതച്ച് കുറ്റിപ്പുറം മിനി പമ്പയിലെ ടോയ്ലറ്റുകള്‍; പ്രതിഷേധവുമായി നാട്ടുകാര്‍
X

മലപ്പുറം കുറ്റിപ്പുറം മിനിപമ്പയിലെ ടോയ്‌ലറ്റുകൾ പരിസരവാസികൾക്ക് ദുരിതം വിതക്കുന്നതായി പരാതി. തീര്‍ത്ഥാടകര്‍ ഉപയോഗിക്കുന്ന ടോയ്‌ലെറ്റില്‍ നിന്നുമുള്ള മാലിന്യം പുഴയിലേക്ക് ഒഴുകുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.

ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനി പമ്പയിൽ ദിനംപ്രതി നിരവധി തീര്‍ത്ഥാടകരാണ് എത്തുന്നത്. ഇവിടെ അയ്യപ്പഭക്തര്‍ പണം കൊടുത്ത് ഉപയോഗിക്കുന്ന ടോയ്‌ലറ്റിനെതിരെയാണ് നാട്ടുകാര്‍ പരാതി ഉന്നയിക്കുന്നത്. പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ സെപ്റ്റിക് ടാങ്ക് പൊട്ടി മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നതായാണ് നാട്ടുകാരുടെ പരാതി. അധികൃതര്‍ ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടു വരുമെന്നും നാട്ടുകാര്‍ പറയുന്നു

ഡി.ടി.പി.സി നിര്‍മ്മിച്ചിട്ടുള്ള ടോയ്‌ലറ്റ് കാര്യക്ഷമമല്ലാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. പുഴയിലേക്ക് മാലിന്യം ഒഴുകുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നതിനാല്‍ അടിയന്തിര നടപടി അധികൃതര്‍ സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറഞ്ഞു

TAGS :

Next Story