Quantcast

പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കനക ദുര്‍ഗ്ഗയും ബിന്ദുവും നല്‍കിയ റിട്ട് ഹരജി ഇന്ന് പരിഗണിക്കും

ശബരിമല അയ്യപ്പ ദര്‍ശനത്തിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു. 

MediaOne Logo

Web Desk

  • Published:

    18 Jan 2019 8:00 AM IST

പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കനക ദുര്‍ഗ്ഗയും ബിന്ദുവും നല്‍കിയ റിട്ട് ഹരജി  ഇന്ന് പരിഗണിക്കും
X

മുഴുവന്‍ സമയ പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കനക ദുര്‍ഗ്ഗയും ബിന്ദുവും നല്‍കിയ റിട്ട് ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ശബരിമല അയ്യപ്പ ദര്‍ശനത്തിന് പിന്നാലെ ജീവന് ഭീഷണിയുണ്ടെന്ന് ഇരുവരും ചൂണ്ടിക്കാട്ടുന്നു. സന്നിധാനത്തെ ശുദ്ധിക്രിയ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ മാസം രണ്ടിനാണ് കനക ദുര്‍ഗ്ഗയും ബിന്ദുവും അയ്യപ്പ ദര്‍ശനം നടത്തിയത്. സംസ്ഥാനത്ത് ഇതോടെ സംഘ്പരിവാര്‍ പ്രതിഷേധം ശക്തമായി ,ഹര്‍ത്താലും അക്രമങ്ങളും നടന്നു. കഴിഞ്ഞ ദിവസം കനക ദുര്‍ഗ്ഗക്ക് വീട്ടില്‍ നിന്നും അക്രമം നേരിടേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും സുപ്രിം കോടതിയെ സമീപിച്ചത്. എല്ലാ ദിവസവും 24 മണിക്കൂറും സുരക്ഷ വേണം എന്നാണ് പ്രധാന ആവശ്യം. ദര്‍ശനത്തിന് ശേഷം ശാരീരികമായും മാനസികമായും നിരന്തരം അക്രമിക്കപ്പെടുകയാണ്. നവമാധ്യമങ്ങളിലൂടെയും അധിക്ഷേപിക്കപ്പെടുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടി ഉണ്ടാകണം.

സന്നിധാനത്തെത്തുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കണം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമലയില്‍ പ്രായഭേദമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രിം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ദര്‍ശനം നടത്തിയത്. എന്നാല്‍ അതിന്റെ പേരില്‍ സന്നിധാനത്ത് നടന്ന ശുദ്ധി ക്രിയകള്‍ ഭരണഘടന വിരുദ്ധമാണ്. തന്ത്രിയുടെ നടപടി കോടതി അലക്ഷ്യം. ഇത് മൌലികാവകാശങ്ങളുടെ ലംഘനമായി പ്രഖ്യാപിക്കണെന്നും ഹരജിയില്‍‌ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.

TAGS :

Next Story