Quantcast

എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം; അറസ്റ്റിലായ എന്‍.ജി.ഒ യൂണിയൻ നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍

എസ്.ബി.ഐ കേസില്‍ അറസ്റ്റിലായ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ വഞ്ചിയൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. 

MediaOne Logo

Web Desk

  • Published:

    18 Jan 2019 2:01 PM IST

എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം; അറസ്റ്റിലായ എന്‍.ജി.ഒ യൂണിയൻ നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍
X

തിരുവനന്തപുരത്ത് എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസിലെ എട്ട് പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷൻ വാദത്തെ അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. അതേസമയം കേസിലെ പ്രതികളായ നാലുപേരെ അതാതു വകുപ്പുകളിൽ നിന്നു സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കനത്ത പൊലീസ് വിന്യാസത്തിനിടെയാണ്എ സ്‌.ബി.ഐ ബാങ്കിനുള്ളിൽ കയറി ഇത്തരത്തിൽ ഒരു ആക്രമണം പ്രതികൾ നടത്തിയതെന്നും ഇവർ കീഴടങ്ങാൻ തയ്യാറാകാത്തത് തന്നെ ഗുരുതരമായൊരു കുറ്റകൃത്യമാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് അംഗീകരിച്ചു കൊണ്ടാണ് തിരുവനന്തപുരം ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേട് മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്. എൻ.ജി. ഒയുടെ സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു അടക്കമുള്ളവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. കഴിഞ്ഞ രണ്ടു ദിവസവും ഈ കേസുമായി ബന്ധപ്പെട്ട വാദം കോടതി കേട്ടിരുന്നു. തുടർന്നാണ് ഇന്ന് ജാമ്യാപേക്ഷയിൽ വിധി പറയുമെന്ന് ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി പറഞ്ഞത്. അതേസമയം കേസിലെ പ്രതികളായ അനിൽ കുമാർ, സുരേഷ്ബാബു ,സുരേഷ് കുമാർ, ശ്രീവത്സൻ എന്നിവരെ അവരുടെ ഡിപ്പാർട്മെന്റുകളിൽ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പൊലീസ് കൊടുത്ത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചത്. കഴിഞ്ഞ പണിമുടക്കിനിടെയാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പരിസരത്തെ എസ്‌.ബി.ഐ ബാങ്കിനുള്ളിൽ കയറി അക്രമം പ്രതികൾ നടത്തിയത്. ബാങ്ക് പ്രതികൾ അടിച്ചു തകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്‌തിരുന്നു.

ഇവർ വനിതാ ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്ന പരാതി ഇതുവരെയും ബാങ്ക് പൊലീസിന് കൈമാറിയിട്ടില്ല. ഈ ഒരു പരാതി കൂടി പൊലീസിന് കൈമാറുകയാണെങ്കിൽ പ്രത്യേകം എഫ്.ഐ.ആർ ഇടാനാണ് ഡി.സി. പി ചൈത്ര ഐ.പി.എസ്‌ തീരുമാനിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഈ കേസ് ഒതുക്കി തീർക്കാനുള്ള ശ്രമം എൻ.ജി.ഒ യൂണിയന്റെ ഭാരവാഹികൾ നടത്തിയിരുന്നു എന്നാൽ. ഡി.സി.പിയോട് തന്നെ കയർക്കുന്ന ഒരു സാഹചര്യം ഉണ്ടായപ്പോൾ കനത്ത നടപടികളിലേക്ക് പൊലീസ് പോവുകയായിരുന്നു.

TAGS :

Next Story