കോതമംഗലം പള്ളി തര്‍ക്കം; യാക്കോബായ വിഭാഗത്തിന് തിരിച്ചടി,കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് 50000 രൂപ പിഴ
ഓര്‍ത്തഡോക്സ് വിഭാഗത്തിന് പൊലീസ് സംരക്ഷണം നല്‍കണമെന്ന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം ഹരജി നല്‍കിയത്.

കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിലെ തോമസ് പോൾ റമ്പാന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ യാക്കോബായ വിഭാഗം സമര്‍പ്പിച്ച ഹരജി തള്ളി. അനാവശ്യമായി ഹരജി നല്‍കി കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് 50000 രൂപ പിഴയടക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ഓർത്തഡോക്സ് പക്ഷക്കാരനായ വികാരിക്ക് പൊലീസ് സംരക്ഷണം നൽകണമെന്ന മുൻസിഫ് കോടതി ഉത്തരവ് ഹൈക്കോടതി ശരി വച്ചിരുന്നു. എന്നാൽ, വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്യുന്ന വികാരിയുടെ ഹരജിയില്‍ സംരക്ഷണം ഉറപ്പാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹൈക്കോടതി നിര്‍ദ്ദേശം ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുക്കാതെയാണെന്നും പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് യാക്കോബായ വിഭാഗം കോടതിയെ സമീപിച്ചത്. ഈ ഹരജിയാണ് ഹൈക്കോടതി പിഴയോടുകൂടി തള്ളിയത്.
Next Story
Adjust Story Font
16

