Quantcast

പിറവം പള്ളിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പുതിയ ബെഞ്ചും പിന്‍മാറി

ഇത് മൂന്നാം തവണയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻവാങ്ങുന്നത്.

MediaOne Logo

Web Desk

  • Published:

    25 Jan 2019 2:44 PM IST

പിറവം പള്ളിക്കേസ് പരിഗണിക്കുന്നതില്‍ നിന്ന് പുതിയ ബെഞ്ചും പിന്‍മാറി
X

പിറവം പള്ളി തർക്കം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതിയുടെ പുതിയ ബെഞ്ചും പിന്മാറി. ജസ്റ്റിസ് സി.കെ അബ്ദുൽ റഹീം, ജസ്റ്റിസ് ടി.വി. അനിൽകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. ഇത് മൂന്നാം തവണയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിൻവാങ്ങുന്നത്.

പ്രശ്നപരിഹാരത്തിനുള്ള സുപ്രീം കോടതി നിർദേശം പോലും പരിഗണിക്കാതെ പിറവം സെൻറ് മേരീസ് ജാക്കബൈറ്റ് സിറിയൻ ചർച്ചിെൻറ കാര്യത്തിൽ നിയമവിരുദ്ധമായി പൊലീസ് ഇടപെടുന്നുവെന്ന് ആരോപിച്ചാണ് ഹൈകോടതിയിൽ ഹരജി നൽകിയിട്ടുള്ളത്. പളളി പരിസരങ്ങളിൽ സമാധാനം സംരക്ഷിക്കാനും സമാധാനപരമായി മത കർമങ്ങൾ അനുഷ്ഠിക്കാനും സർക്കാർ ഇടപെടണം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിന് നൽകിയിട്ടുള്ള നിവേദനം പരിഗണിച്ച് തീർപ്പാക്കാൻ നിർദേശം നൽകണമെന്നാണ് ഹരജിയിലെ ആവശ്യം.

ഈ ഹരജി പരിഗണിക്കുന്നതിൽ നിന്നും ആദ്യ ബഞ്ച് പിന്മാറിയതിനെ തുടർന്ന് മറ്റൊരു ബഞ്ച് പരിഗണിച്ചിരുന്നു. ഈ ബഞ്ച് സർക്കാരിന്റെ വിശദീകരണം തേടുകയും സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ജഡ്ജി അഭിഭാഷകനായിരിക്കെ പള്ളി കേസിൽ ഹാജരായിരുന്നുവെന്ന പരാതിയുയർന്നതോടെ രണ്ടാമത്തെ ബഞ്ചും പിന്മാറി. തുടർന്ന് ഇന്ന് പുതിയ ബഞ്ചിൽ കേസെത്തിയെങ്കിലും ഈ ബഞ്ചും കാരണം പറയാതെ പിന്മാറുകയായിരുന്നു.

TAGS :

Next Story