Quantcast

ഇടുക്കി സീറ്റില്‍ അവകാശവാദവുമായി ജോണി നെല്ലൂര്‍; ഉമ്മന്‍ചാണ്ടി മത്സരിക്കുമെങ്കില്‍ പിന്മാറും

ഇടുക്കി സീറ്റില്‍ യു.ഡിഎ.ഫില്‍ അവകാശവാദങ്ങള്‍ കൂടിവരികയാണ്. സീറ്റ് വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആവര്‍ത്തിച്ചു.

MediaOne Logo

Web Desk

  • Published:

    29 Jan 2019 8:45 PM IST

ഇടുക്കി സീറ്റില്‍ അവകാശവാദവുമായി ജോണി നെല്ലൂര്‍; ഉമ്മന്‍ചാണ്ടി മത്സരിക്കുമെങ്കില്‍ പിന്മാറും
X

ഇടുക്കി സീറ്റില്‍ അവകാശവാദമുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി മല്‍സരത്തിനെത്തിയാല്‍ പിന്‍മാറുമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. കേരളാ കോണ്‍ഗ്രസ് എമ്മിന് കൂടുതല്‍ സീറ്റുകള്‍ എന്ന ആവശ്യം ന്യായമാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.. ഇടുക്കി സീറ്റ് നിലനിര്‍ത്താന്‍ സജ്ജമാണെന്ന് മന്ത്രി എം.എം മണിയും തൊടുപുഴയില്‍ പറ‌‍ഞ്ഞു.

ഇടുക്കി സീറ്റില്‍ യു.ഡിഎ.ഫില്‍ അവകാശവാദങ്ങള്‍ കൂടിവരികയാണ്. സീറ്റ് വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആവര്‍ത്തിച്ചു.

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടാന്‍ അവകാശമുണ്ട്. ഇടുക്കി, ചാലക്കുടി സീറ്റുകളാണ് പി.ജെ ജോസഫ് ആവശ്യപ്പെട്ടിട്ടുള്ളത് എന്നത് ശ്രദ്ധേയമാണെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. യു.ഡി.എഫ് ഉഭയ കക്ഷി ചര്‍ച്ചകളില്‍ വിശ്വാസമുണ്ട്. ഉമ്മന്‍ചാണ്ടി മല്‍സരിക്കാന്‍ ഇടുക്കി തെരഞ്ഞെടുത്താല്‍ സീറ്റ് വേണമെന്ന് അവകാശവാദത്തില്‍നിന്ന് പിന്‍മാറുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

ചര്‍ച്ചകളിലൂടെ സീറ്റ് വിഭജനം തര്‍ക്കങ്ങളില്ലാതെ പൂര്‍ത്തിയാക്കുമെന്നും യു.ഡി.എഫ് സെക്രട്ടറി കൂടിയായ ജോണി നെല്ലൂര്‍ പറഞ്ഞു. അതേസമയം ഇടുക്കി സീറ്റ് നിലനിര്‍ത്താന്‍ സജ്ജരാണെന്നും എല്‍.ഡി.എഫ് ഒരുക്കങ്ങള്‍ ആരംഭിച്ചെന്നും മന്ത്രി എം.എം മണിയും തൊടുപുഴയില്‍ പ്രതികരിച്ചു.

TAGS :

Next Story