പ്ലാച്ചിമടയിൽ പുതിയ പദ്ധതിയുമായി കോക്കകോള കമ്പനി
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിവിധ പദ്ധതികൾ തുടങ്ങാനാണ് തീരുമാനം. ഇതിന് കോള കമ്പനിക്ക് പെരുമാട്ടി പാഞ്ചായത്ത് അനുമതി നൽകി.

പ്ലാച്ചിമടയിൽ കോക്കകോള കമ്പനി പുതിയ പദ്ധതി തുടങ്ങുന്നു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വിവിധ പദ്ധതികൾ തുടങ്ങാനാണ് തീരുമാനം. ഇതിന് കോള കമ്പനിക്ക് പെരുമാട്ടി പാഞ്ചായത്ത് അനുമതി നൽകി.
പ്ലാച്ചിമടയിൽ കടുത്ത കുടിവെള്ള ക്ഷാമം സൃഷ്ടിച്ചതിനെ തുടർന്നാണ് 2007ൽ കോക്കകോള കമ്പനിയുടെ ലൈസൻസ് പെരുമാട്ടി പഞ്ചായത്ത് റദ്ദാക്കിയത്. 12 വര്‍ഷമായി പ്രവര്‍ത്തിക്കാത്ത കമ്പനിയാണ് പുതിയ പദ്ധതിയുമായി രംഗത്തുവരുന്നത്. നിർബന്ധിത സാമൂഹ്യ സേവനത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതികളെന്നാണ് കോക്കകോളയുടെ വിശദീകരണം. ഇന്നു ചേർന്ന പെരുമാട്ടി ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗം പദ്ധതിക്ക് അനുമതി നൽകാൻ തീരുമാനിച്ചു. ജലക്ഷാമം കാരണം പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വന്ന കമ്പനിയാണ് വലിയ തോതിൽ വെള്ളം ആവശ്യമായി വരുന്ന പദ്ധതികള്‍ വീണ്ടും കൊണ്ടുവരുന്നത്. അപേക്ഷ ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ പഞ്ചായത്ത് അനുമതി നൽകുകയും ചെയ്തു.
Adjust Story Font
16

