ക്യാംപസുകളിലെ ജനാധിപത്യ വിരുദ്ധ കോട്ടകൾ തകർക്കുമെന്ന് ക്യാംപസ് ഫ്രണ്ട്
ജനാധിപത്യ കലാലയങ്ങൾക്ക് യൌവനത്തിന്റെ കാവൽ എന്നതാണ് ക്യാംപസ് ഫ്രണ്ട് 14ആം സംസ്ഥാന സമ്മേളനത്തിന്‍റെ മുദ്രാവാക്യം.

ക്യാംപസുകളിലെ ജനാധിപത്യ വിരുദ്ധ കോട്ടകൾ തകർക്കുകയാണ് ലക്ഷ്യമെന്ന് ക്യാംപസ് ഫ്രണ്ട്. ആലപ്പുഴയില്‍ നടക്കുന്ന 14 ആമത് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന റാലിയിൽ നൂറ് കണക്കിന് വിദ്യാർത്ഥികള്‍ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.
ജനാധിപത്യ കലാലയങ്ങൾക്ക് യൌവനത്തിന്റെ കാവൽ എന്നതാണ് ക്യാംപസ് ഫ്രണ്ട് 14ആം സംസ്ഥാന സമ്മേളനത്തിന്‍റെ മുദ്രാവാക്യം. വൈകുന്നേരം മൂന്ന് മണിക്ക് ഇ.എം.എസ് സ്റ്റേഡിയത്തിൽ നിന്നുമാണ് റാലി ആരംഭിച്ചത്. ക്യാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം.എസ് സാജിദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. കലാലയങ്ങളെല്ലാം പല നിറങ്ങളിലുള്ള കോട്ടകളായി മാറിയെന്നും ജനാധിപത്യ വിരുദ്ധ കോട്ടകളെ തകർക്കുകയാണ് ലക്ഷ്യമെന്നും സാജിദ് പറഞ്ഞു.
സംഘപരിവാറിനെതിരെയും ഇടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾക്കെതിരെയും ശക്തമായ വിമർശനമാണ് സമ്മേളനത്തിൽ ഉയർന്നത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദീൻ എളമരം, എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ തുടങ്ങിയവർ സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചു. ഇന്ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതോടെ 14ആം സമ്മേളനം സമാപിക്കും.
Adjust Story Font
16

