മലബാറില്‍ സര്‍ക്കാര്‍ മേഖലയിലുള്ള ക്യാൻസർ ചികിത്സ സൗകര്യങ്ങളുടെ അപര്യാപ്തത തുടരുന്നു
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി രോഗികളാണ് മലബാറിലുള്ളത്

കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും മലബാറില്‍ സര്‍ക്കാര്‍ മേഖലയിലുള്ള ചികിത്സ സൌകര്യങ്ങളുടെ അപര്യാപ്തത തുടരുന്നു. ആര്‍.സി.സിയുടെ നിലവാരത്തിലുള്ള ചികിത്സാകേന്ദ്രം വേണമെന്ന മലബാറുകാരുടെ ആവശ്യം ഇതുവരെ നടപ്പാക്കാനായില്ല.
വടക്ക് നിന്ന് തെക്കോട്ടുള്ള ട്രെയിനുകളില്‍ മലബാറുകാര്‍ ആര്‍.സി.സിയിലെത്തുന്നു. അല്ലെങ്കില്‍ വെല്ലൂരിലേക്ക്. തൃശൂര്‍, കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകള്‍, തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലെ കാന്‍സര്‍ ചികിത്സാ സൌകര്യങ്ങള്‍ ഉയര്‍ത്തിയാല്‍ തന്നെ ഒരു പരിധിവരെ ആശ്വാസമാകും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന നിരവധി രോഗികളാണ് മലബാറിലുള്ളത്.
Next Story
Adjust Story Font
16

