എസ്. രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.

ദേവികുളം സബ്കലക്ടറോടുള്ള മോശം പെരുമാറ്റത്തില്‍ എസ്. രാജേന്ദ്രനെതിരെ കേസ്. വനിത കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ദേവികുളം സബ്കലക്ടര്‍ രേണുരാജിന് ബുദ്ധിയില്ലെന്നായിരുന്നു എം.എല്‍.എയുടെ പരാമര്‍ശം. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിക്കുന്നത് തടയാനെത്തിയ റവന്യൂ സംഘത്തോടാണ് എം.എൽ.എ. ഇപ്രകാരം പറഞ്ഞത്.
മൂന്നാർ പഞ്ചായത്തിന്റെ ഷോപ്പിങ് കോപ്ലക്സ് നിർമാണം തടയാൻ വെള്ളിയാഴ്ചയാണ് റവന്യൂ സംഘം എത്തിയത്. ഇവരെ എം.എൽ.എ.യുടെയും പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തു. ഇതിനിടെയാണ് എം.എൽ.എ. സബ്കളക്ടർക്കെതിരേ മോശമായ ഭാഷയിൽ സംസാരിച്ചത്. ലോക്കൽ ചാനൽ പ്രവർത്തകർ ഇത് പകർത്താൻ ശ്രമിച്ചപ്പോൾ അപകടം മണത്ത എം.എൽ.എ. സ്ഥലത്തുനിന്ന് മാറി. എന്നാൽ, വീഡിയോദൃശ്യങ്ങൾ ചാനലുകളിലൂടെ പ്രചരിച്ചപ്പോൾ വിവാദമാകുകയായിരുന്നു.
Adjust Story Font
16

