Quantcast

കലാഭവന്‍ മണിയുടെ മരണം; നുണ പരിശോധനയ്ക്കുള്ള അപേക്ഷയില്‍ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും

MediaOne Logo

Web Desk

  • Published:

    12 Feb 2019 8:03 AM IST

കലാഭവന്‍ മണിയുടെ മരണം; നുണ പരിശോധനയ്ക്കുള്ള അപേക്ഷയില്‍ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും
X

കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്കുള്ള അപേക്ഷയില്‍ കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. എറണാകുളം സി.ജെ.എം കോടതിയാണ് ഉത്തരവ് പുറപ്പെടുവിക്കുക. ചോദ്യം ചെയ്യലില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് നുണ പരിശോധന നടത്തണമെന്നായിരുന്നു സി.ബി.ഐയുടെ ആവശ്യം. മണിയുടെ സുഹ്യത്തുക്കളും നടന്മാരുമായ ജാഫര്‍ ഇടുക്കി, സാബുമോന്‍ തുടങ്ങിയവരടക്കമുള്ള ഏഴ് പേര്‍ പരിശോധനയ്ക്ക് തയാറാണെന്ന് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

TAGS :

Next Story