എല്‍.ഡി.എഫ് വടക്കന്‍ മേഖല ജാഥ നാളെ ആരംഭിക്കും
ഇന്നലെ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയോടൊപ്പം അടുത്ത മാസം രണ്ടിന് തൃശൂരില്‍ വെച്ച് നടക്കുന്ന മഹാസമ്മേളനത്തോടെയാണ് യാത്രയുടെ സമാപനം.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫ് നടത്തുന്ന കേരള യാത്രയുടെ വടക്കന്‍ മേഖല ജാഥ നാളെ കാസര്‍കോട് നിന്നും ആരംഭിക്കും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദന്‍ നയിക്കുന്ന യാത്ര മഞ്ചേശ്വരത്ത് നിന്നാണ് ആരംഭിക്കുക. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി യാത്ര ഉദ്ഘാടനം ചെയ്യും.
ये à¤à¥€ पà¥�ें- ഇടത് മുന്നണിയുടെ ‘കേരള സംരക്ഷണ യാത്ര’ക്ക് തുടക്കമായി
ശനിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ ഉപ്പളയില്‍ നിന്നുമാണ് യാത്ര ആരംഭിക്കുക. കാനം രാജേന്ദ്രന്‍ നയിക്കുന്ന ജാഥയില്‍ സി.പി.എം നേതാവ് എം.വി ഗോവിന്ദന്‍, സി.പി.ഐ നേതാവ് അഡ്വ. പി വസന്തം, എല്‍.ഡി.എഫിലെ മറ്റു ഘടകകക്ഷി നേതാക്കളും അംഗങ്ങളായിരിക്കും.
വൈകീട്ട് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ സ്വീകരണത്തോടെ യാത്രയുടെ ആദ്യ ദിനത്തെ പര്യടനം അവസാനിക്കും. രണ്ട് ദിവസമാണ് ജാഥ ജില്ലയില്‍ പര്യടനം നടത്തുക. ഇന്നലെ തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയോടൊപ്പം അടുത്ത മാസം രണ്ടിന് തൃശൂരില്‍ വെച്ച് നടക്കുന്ന മഹാസമ്മേളനത്തോടെയാണ് യാത്രയുടെ സമാപനം.
Adjust Story Font
16

