തിരുവനന്തപുരത്ത് കാൻസർ രോഗിക്ക് ജപ്തി നോട്ടീസ്
സർവതും നഷ്ടപ്പെട്ട കുടുംബം സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ്

കാൻസർ രോഗിക്ക് ജപ്തി നോട്ടീസ്. കരളിൽ കാൻസർ ബാധിച്ച തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി പീരു മുഹമ്മദാണ് ജപ്തി ഭീഷണി നേരിടുന്നത്. ചികിത്സക്ക് പോലും വകയില്ലാതെ നട്ടം തിരിയുന്നതിനിടെയാണ് കുടുംബത്തിന് സഹകരണ ബാങ്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്.
മീൻ കച്ചവടമായിരുന്നു ചിറയിൻകീഴ് കുറക്കട സ്വദേശി പീരു മുഹമ്മദിന്. നാലര വർഷം മുമ്പ് ബാധിച്ച മഞ്ഞപ്പിത്തം വിടാതെ പിന്തുടർന്നപ്പോൾ ആരോഗ്യവും സമ്പത്തും നഷ്ടമായി. ഇപ്പോൾ കരളിൽ കാൻസറും പിടിപെട്ടു. മകളുടെ വിവാഹത്തിനായി കിഴിവില്ലം സഹകരണ ബാങ്കിൽ നിന്നെടുത്ത 5 ലക്ഷം രൂപയുടെ ലോൺ തിരിച്ചടക്കാനാകാതെ ജപ്തി നോട്ടീസായി മുമ്പിലെത്തി.
ഭാര്യ ജുമൈലത്ത് ചായക്കടയിൽ ജോലി ചെയ്ത് കിട്ടുന്ന തുക കൊണ്ട് ചികിത്സ പോയിട്ട് നിത്യ ചിലവിന് തികയുന്നില്ല. പ്ലസ് ടു വരെ പഠിച്ച മകന്റെ തുടർപഠനവും മുടങ്ങി. സർവതും നഷ്ടപ്പെട്ട കുടുംബം സുമനസ്സുകളുടെ സഹായം പ്രതീക്ഷിക്കുകയാണ്.
Adjust Story Font
16

