ഹാരിസണ്‍ എസ്‌റ്റേറ്റുകളില്‍ നിന്നും കരം പിരിക്കുന്നത് കൂടുതല്‍ പരിശോധനക്ക് ശേഷം
ഇന്ന് ചേര്‍ന്ന് മന്ത്രിസഭ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി വിഷയം വന്നെങ്കിലും കരം സ്വീകരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ യോഗം തീരുമാനിക്കുകയായിരുന്നു.

ഹാരിസണിന്റെ പക്കലുള്ള എസ്‌റ്റേറ്റുകളില്‍ നിന്ന് കരം സ്വീകരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ മന്ത്രിസഭ തീരുമാനം. കരം സ്വീകരിക്കുന്ന കാര്യം ഇന്നത്തെ മന്ത്രിസഭ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെട്ടെങ്കിലും വിഷയം പരിഗണിച്ചില്ല. സംസ്ഥാനത്തിന്റെ പൊതു താത്പര്യം പരിഗണിച്ചുള്ള തീരുമാനം മതിയെന്ന് പറഞ്ഞ മുഖ്യമന്ത്രി, റവന്യൂ മന്ത്രിയുടെ നിലപാടിനോട് യോജിച്ചു. കരം സ്വീകരിക്കുന്ന കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്ന ഇടപെടലില്‍ റവന്യൂമന്ത്രിക്ക് അതൃപ്തിയുണ്ട്.
ഹാരിസണ്‍ തോട്ടങ്ങള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഹാരിസണ്‍ തോട്ടങ്ങളുടെ കരം ഈടാക്കാനുള്ള നീക്കം നടന്നത്. ഒരു മാസം മുന്‍പ് ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് വിഷയം വന്നെങ്കില്‍ റവന്യൂമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് അന്ന് തീരുമാനമെടുത്തിരുന്നില്ല.
ഇന്ന് ചേര്‍ന്ന് മന്ത്രിസഭ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തി വിഷയം വന്നെങ്കിലും കരം സ്വീകരിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ യോഗം തീരുമാനിക്കുകയായിരുന്നു. കരം സ്വീകരിക്കുന്നതിന് അനൂകൂലമായി നിയമോപദേശം അടക്കമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹാരിസണിന് അനൂകൂലമായ തീരുമാനെടുത്താല്‍ അത് തിരിച്ചടിയുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പൊതുതാത്പര്യം പരിഗണിച്ചുള്ള തീരുമാനം മതിയെന്ന് മുഖ്യമന്ത്രി ഇന്നത്തെ യോഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ റവന്യൂ മന്ത്രിയുടെ നിലപാടിനോട് മുഖ്യമന്ത്രി യോജിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ താത്പര്യം പരിഗണിച്ചായിരുന്നു മന്ത്രിസഭ യോഗത്തിന്റെ പരിഗണനക്ക് വിഷയം വന്നത്. ഹാരിസണില്‍ നിന്ന് കരം സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ കാട്ടുന്ന ധൃതിയില്‍ റവന്യൂമന്ത്രിക്ക് അതൃപ്തിയുണ്ട്.
Adjust Story Font
16

