കോഴിക്കോട്ടെ പ്രചരണത്തില്‍ റെയില്‍വേ വികസനം പ്രധാന വിഷയമാകും
റെയില്‍വേ സ്റ്റേഷന്‍ ലോക നിലവാരത്തിലേക്ക് എത്തിക്കാനായി നടത്തിയ ശ്രമങ്ങളാണ് സിറ്റിങ് എം.പി എം.കെ രാഘവന്‍ വികസന നേട്ടങ്ങളില്‍ പ്രധാനമായും ഉയര്‍ത്തി കാട്ടുന്നത്.

കോഴിക്കോട് ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ റെയില്‍വേ വികസനം പ്രധാന വിഷയമായി തീരും. റെയില്‍വേ സ്റ്റേഷന്‍ ലോക നിലവാരത്തിലേക്ക് എത്തിക്കാനായി നടത്തിയ ശ്രമങ്ങളാണ് സിറ്റിങ് എം.പി എം.കെ രാഘവന്‍ വികസന നേട്ടങ്ങളില്‍ പ്രധാനമായും ഉയര്‍ത്തി കാട്ടുന്നത്. ഇതിനെ പ്രതിരോധിച്ച് സി.പി.എമ്മും നീക്കങ്ങള്‍ തുടങ്ങി.
ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേ മണ്ഡല പര്യടനം തുടങ്ങിയ എം.കെ രാഘവന്‍ തന്റെ വികസന നേട്ടങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി എണ്ണിപ്പറയുന്നത് റെയില്‍വേ വികസനമാണ്. ദക്ഷിണേന്ത്യയില്‍ ആദ്യമായി ലിഫ്റ്റും എസ്കലേറ്ററും വന്നത് മുതല്‍ ലോക നിലവാരത്തിലുള്ള സ്റ്റേഷനാക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതികള്‍ വരെ ഇക്കൂട്ടത്തിലുണ്ട് താനും.
എന്നാല്‍ കോഴിക്കോട്ടെ റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാരുടെ എണ്ണത്തേയും വരുമാനത്തേയും കണക്കാക്കിയുള്ള സ്വാഭാവിക വികസനം മാത്രമാണ് എത്തിയതെന്നാണ് സി.പി.എമ്മിന്റെ മറുപ്രചാരണം. ഒപ്പം റെയില്‍വേയുടെ ഭൂമി സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിന് എം.പി കൂട്ടുനിന്നതായും സി.പി.എം കുറ്റപ്പെടുത്തുന്നു. വികസനം കേന്ദ്രസര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിച്ച് ബി.ജെ.പി കൂടി പ്രചരണം തുടങ്ങുന്നതോടെ കോഴിക്കോട്ടെ പോര് കനക്കും.
Adjust Story Font
16

