Quantcast

തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി 14ന് കോഴിക്കോട്

രാഹുല്‍ ഗാന്ധി എത്തുന്നതിന് മുമ്പേ യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം.

MediaOne Logo

Web Desk

  • Published:

    5 March 2019 7:44 PM IST

തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധി 14ന് കോഴിക്കോട്
X

'മേക്ക് ഇന്‍ ഇന്ത്യയല്ല; ഫേക്ക് ഇന്‍ ഇന്ത്യ' മോദിക്കെതിരെ വീണ്ടും രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് റാലി 14ന് കോഴിക്കോട് നടക്കും. ജനമഹാറാലി എന്ന് പേരിട്ടിരിക്കുന്ന പരിപാടിയോടെ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൂടി തുടക്കമാവും.

ये भी पà¥�ें- 2010ല്‍ ഉദ്ഘാടനം ചെയ്ത ഫാക്ടറിയുടെ ശിലാസ്ഥാപനം നടത്താന്‍ പ്രധാനമന്ത്രിക്ക് നാണമില്ലേയെന്ന് രാഹുല്‍ ഗാന്ധി

13ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 14ന് രാവിലെ തൃശൂരില്‍ നടക്കുന്ന ഫിഷര്‍മെന്‍ പാര്‍ലമെന്റിലാണ് ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് പുല്‍വാമയില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടില്‍ പോകും. കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ച ശേഷം വൈകുന്നേരം നാലിന് കോഴിക്കോട് കടപ്പുറത്ത് കെ.പി.സി.സി സംഘടിപ്പിക്കുന്ന ജനമഹാറാലിയില്‍ പങ്കെടുക്കും. മലബാറിലെ ആറ് ജില്ലകളിലെ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കും.

ഇതിന് മുമ്പ് തന്നെ യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ എന്നതില്‍ തീരുമാനം ഹൈക്കമാന്റ് എടുക്കും.

TAGS :

Next Story