Quantcast

ശിവരാത്രിയിൽ അലിഞ്ഞ് ആലുവാ മണപ്പുറം; ബലിതർപ്പണത്തിനെത്തിയത് പതിനായിരങ്ങൾ

ഇന്നലെ വൈകുന്നേരം 6.30ന് തുടങ്ങിയ വിശേഷാൽ പൂജകളോടെയാണ് ആലുവ ശിവരാത്രിക്ക് ആരംഭം കുറിച്ചത്.

MediaOne Logo

Web Desk

  • Published:

    5 March 2019 1:37 PM IST

ശിവരാത്രിയിൽ അലിഞ്ഞ് ആലുവാ മണപ്പുറം; ബലിതർപ്പണത്തിനെത്തിയത് പതിനായിരങ്ങൾ
X

ശൈവ നാദത്തിൽ മുഴുകി ആലുവാ മണപ്പുറം. മഹാ ശിവരാത്രി ദിനത്തിൽ പിതൃക്കൾക്ക് തർപ്പണം ചെയ്ത് ദർശന പുണ്യം നേടിയത് പതിനായിരങ്ങൾ ആലുവ ക്ഷേത്ര സന്നിധിയിൽ ബലിയിടാൻ നാളെയും ഭക്തരെത്തും.

ഇന്നലെ വൈകുന്നേരം 6.30ന് തുടങ്ങിയ വിശേഷാൽ പൂജകളോടെയാണ് ആലുവ ശിവരാത്രിക്ക് ആരംഭം കുറിച്ചത്. പിന്നീട് അർദ്ധരാത്രിയോടെ നടന്ന ശിവരാത്രി വിളക്കിന് ശേഷം മണപ്പുറമാകെ തിങ്ങി നിറഞ്ഞ പതിനായിരങ്ങൾ ഭക്തിയുടെ നിറവിലൊഴുകയായിരുന്നു ഇത്തവണത്തെ ശിവരാത്രി. കറുത്ത വാവ് ദിനം കൂടിയായതിനാൽ മൂന്ന് ദിവസത്തോളം ഭക്തർക്ക് ബലിയിടാൻ അവസരമുണ്ട്.

പൂർവികർക്ക് ബലി അർപ്പിക്കാൻ പതിനായിരങ്ങൾ എത്തിയെങ്കിലും അവരിൽ നിന്ന് വ്യത്യസ്തരായത് ചില യുവ മോർച്ച പ്രവർത്തകരാണ്. പുൽവാമാ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ മോക്ഷത്തിനായിരുന്നു അവരുടെ കർമ്മങ്ങൾ. ശിവരാത്രി ചടങ്ങുകൾ ഇന്നു പൂർത്തീകരിക്കുമെങ്കിലും നാളെയും ക്ഷേത്രത്തിലെത്തി തർപ്പണം ചെയ്യാൻ അവസരമുണ്ട്.

TAGS :

Next Story