കുടിവെള്ള ക്ഷാമത്തില്‍ പൊറുതിമുട്ടി കൊല്ലംപറമ്പുകാര്‍; വെള്ളം ശേഖരിക്കുന്നത് പുഴയില്‍ കുഴി കുത്തി
ഇത്തവണ നേരത്തെ പുഴകള്‍ വറ്റിയതും മണല്‍ അടിഞ്ഞതും ജനങ്ങളെ കുടുതല്‍ ദുരിതത്തിലാക്കുന്നു.

പുഴയില്‍ കുഴി കുത്തിയാണ് മലമ്പുഴ കൊല്ലംപറമ്പ് നിവാസികള്‍ കുടിവെള്ളം ശേഖരിക്കുന്നത്.ഇത്തവണ നേരത്തെ പുഴകള്‍ വറ്റിയതും മണല്‍ അടിഞ്ഞതും ജനങ്ങളെ കുടുതല്‍ ദുരിതത്തിലാക്കുന്നു.
മലമ്പുഴ ഡാമിലേക്ക് എത്തുന്ന വലിയപുഴയും മൈലാടി പുഴയും ചേര്‍ന്ന് ഒഴുക്കുന്നതാണ് ഈ കാണുന്നത്. പുഴയ്ക്ക് അകത്ത് കുഴി കുത്തിയാല്‍ മാത്രമെ ദാഹജലം ഇവര്‍ക്ക് ലഭിക്കൂ. ആദിവാസികള്‍ ഉള്‍പെടെ 20 കുടുംബങ്ങളാണ് കുഴി കുത്തിവെള്ളം ശേഖരിക്കുന്നത്.ലോറിയിലെങ്കിലും വെള്ളം എത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ പ്രയാസമാണ് ഇത്തവണ അനുഭവിക്കുന്നത്. വളര്‍ത്തു മൃഗങ്ങളടക്കം കുടിവെള്ളത്തിനായി ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്.
Next Story
Adjust Story Font
16

