എല്‍.ഡി.എഫ് ആവശ്യപ്പെട്ടാല്‍ മല്‍സരിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയത്തിന് പുറമെ പത്തനംതിട്ടയും ചാലക്കുടിയും ജനാധിപത്യകേരളാ കോണ്‍ഗ്രസിന് ശക്തിയുള്ള മണ്ഡലങ്ങളാണ്.

എല്‍.ഡി.എഫ് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. കോട്ടയത്തിന് പുറമെ പത്തനംതിട്ടയും ചാലക്കുടിയും ജനാധിപത്യകേരളാ കോണ്‍ഗ്രസിന് ശക്തിയുള്ള മണ്ഡലങ്ങളാണ്. കേരളാ കോണ്‍ഗ്രസ് എമ്മില്‍ ബുദ്ധിമുട്ടി നില്‍ക്കുന്ന പി.ജെ ജോസഫിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാല് സീറ്റുകളില്‍ മല്‍സരിച്ച ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ലോക്സഭയില്‍ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ പാര്‍ട്ടി മല്‍സരിക്കുന്നത് എല്‍.ഡി.എഫിന് ഗുണകരമാകുമെന്ന് തോന്നിയാല്‍ മല്‍സരരംഗത്ത് ഉണ്ടാകും. പത്തനംതിട്ട, കോട്ടയം, ചാലക്കുടി മണ്ഡലങ്ങള്‍ പാര്‍ട്ടിക്ക് സ്വാധീനം ഉള്ള മണ്ഡലങ്ങളാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ പി.ജെ ജോസഫ് കേരളാ കോണ്‍ഗ്രസ് എം വിട്ട് വന്നാല്‍ സ്വാഗതം ചെയ്യും. ജനാധിപത്യ കേരളാ കോണ്‍ഗ്രസുമായി ബുധനാഴ്ച സി.പി.എം ഉഭയ കക്ഷി ചര്‍ച്ചകള്‍ നടത്തുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി.
Adjust Story Font
16

