Quantcast

ചാലക്കുടിയില്‍ ഇന്നസെന്‍റ് വേണ്ടെന്ന് സിപിഎം മണ്ഡലം കമ്മിറ്റി; കാസര്‍കോടും കോട്ടയത്തും പൊന്നാനിയിലും തീരുമാനമായില്ല 

ജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്‍റെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

MediaOne Logo

Web Desk

  • Published:

    6 March 2019 3:06 PM GMT

ചാലക്കുടിയില്‍ ഇന്നസെന്‍റ് വേണ്ടെന്ന് സിപിഎം മണ്ഡലം കമ്മിറ്റി; കാസര്‍കോടും കോട്ടയത്തും പൊന്നാനിയിലും തീരുമാനമായില്ല 
X

ചാലക്കുടി സീറ്റില്‍ സിറ്റിങ് എം.പി ഇന്നസെന്‍റ് വേണ്ടെന്ന് സി.പി.എം മണ്ഡലം കമ്മിറ്റി. ജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്‍റെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചത് പ്രകാരം ഇന്നസെന്റിന് വീണ്ടും അവസരം നല്‍കണമെന്ന കാര്യം മണ്ഡലം കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തുവെങ്കിലും രൂക്ഷമായ വിമര്‍ശമാണ് ഉയര്‍ന്നത്. വിജയസാധ്യത കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്റ്, വീണ്ടും മത്സരിപ്പിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്നും കമ്മിറ്റി അംഗങ്ങള്‍ നിലപാടെടുത്തു.

ഇതോടെ പി രാജീവിന്റെയും സാജുപോളിന്റെയും പേര് നിര്‍ദേശിച്ച് തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു. പക്ഷേ ഉച്ചക്ക് ശേഷം ചേര്‍ന്ന എറണാകുളം പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി പി രാജീവിന്റെ പേര് അംഗീകരിച്ചതോടെ ചാലക്കുടിയില്‍ സാജുപോളിന്റെ പേര് മാത്രമാണ് സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ അവശേഷിക്കുന്നത്.

മുന്‍ ജില്ലാ സെക്രട്ടറി കെ.പി സതീശ് ചന്ദ്രന്റെ പേരിന് പുറമെ നിലവിലെ ജില്ലാ സെക്രട്ടി എം.വി ബാലകൃഷ്ണന്റെ പേര് കൂടി ഉയര്‍ന്ന് വന്നതോടെയാണ് കാസര്‍കോട് മണ്ഡലം കമ്മിറ്റി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമതീരുമാനത്തിലെത്താതെ പിരിഞ്ഞത്. അതേസമയം സതീശ് ചന്ദ്രന്റെ പേരിന് തന്നെയാണ് മുന്‍തൂക്കം. കോട്ടയം മണ്ഡലത്തിലേക്ക് ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്റെ പേര് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചു.

വാസവൻ അസൗകര്യം അറിയിച്ചതിനാല്‍ അന്തിമ തീരുമാനം സംസ്ഥാന നേതൃത്വം പ്രഖ്യാപിക്കും. വനിതാ സ്ഥാനാര്‍ഥി നിര്‍ബന്ധമെങ്കില്‍ ‌സിന്ധുമോള്‍ ജേക്കബിനെ പരിഗണിച്ചേക്കും. എം.എല്‍.എമാരായ പി.വി അന്‍വറിന്റേയും അബ്ദുറഹ്‍മാന്റേയും പേരുകളാണ് പൊന്നാനി മണ്ഡലം കമ്മിറ്റിയില്‍ നിന്നും ഉയര്‍ന്നത്. പൊതുസ്വതന്ത്രരും ആലോചനയിലുണ്ട്.

ये भी पà¥�ें- വടകരയില്‍ പി.ജയരാജന്‍, പത്തനംതിട്ടയില്‍ വീണാ ജോര്‍ജ്ജ്

TAGS :

Next Story