Quantcast

പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ജലീലിന്റെ സഹോദരന്‍

ഏകപക്ഷീയമായ കൊലപാതകമാണ് നടന്നതെന്ന് റഷീദ് പറഞ്ഞു. പൊലീസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തതിന് ശേഷം അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    8 March 2019 9:13 AM GMT

പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ജലീലിന്റെ സഹോദരന്‍
X

പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് വയനാട്ടില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ സഹോദരന്‍ സി.പി റഷീദ്. ഏകപക്ഷീയമായ കൊലപാതകമാണ് നടന്നതെന്ന് റഷീദ് പറഞ്ഞു. പൊലീസിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തതിന് ശേഷം അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി ഏഴരയോടെയാണ് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ സായുധരായ രണ്ടുപേര്‍ എത്തിയത്. വനത്തോട് ചേര്‍ന്ന റിസോര്‍ട്ടിലെത്തിയ ഇരുവരും പണവും 10 പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു. റിസോര്‍ട്ട് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.

ആത്മരക്ഷാര്‍ഥമാണ് വെടിവെച്ചതെന്ന് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. ജലീലിന്റെ മൃതദേഹത്തിന് അരികെ നിന്ന് നാടന്‍ തോക്കും തിരകളും കണ്ടെത്തി. വെടിവെപ്പില്‍ കൊല്ലപ്പെട്ടത് മലപ്പുറം പാണ്ടിക്കാട് സ്വദേശി സി.പി ജലീലാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരന്‍ സി.പി റഷീദ് പറഞ്ഞു.

TAGS :

Next Story