Quantcast

എതിര്‍സ്ഥാനാര്‍ഥി ആരായാലും താന്‍ വിജയപ്രതീക്ഷയിലാണെന്ന് ജോയ്സ് ജോര്‍ജ്ജ്

ഇടുക്കിക്കാരന്‍ എന്ന നിലയില്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രണ്ടാമൂഴത്തില്‍ തുണയ്ക്കുമെന്നാണ് ജോയ്സിന്റെ പ്രതീക്ഷ.

MediaOne Logo

Web Desk

  • Published:

    10 March 2019 7:16 AM GMT

എതിര്‍സ്ഥാനാര്‍ഥി ആരായാലും താന്‍ വിജയപ്രതീക്ഷയിലാണെന്ന് ജോയ്സ് ജോര്‍ജ്ജ്
X

കൊട്ടക്കാമ്പൂര്‍: ജോയ്സ് ജോര്‍ജ് എംപിക്ക് അനുകൂല റിപ്പോര്‍ട്ടുമായി പൊലീസ് കോടതിയില്‍

ഇടുക്കി നിലനിര്‍ത്താന്‍ എല്‍.ഡി.എഫ് വീണ്ടും ജോയ്സ് ജോര്‍ജിനെ തന്നെയാണ് കളത്തിലിറക്കിയത്. ഇടുക്കിക്കാരന്‍ എന്ന നിലയില്‍ മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രണ്ടാമൂഴത്തില്‍ തുണയ്ക്കുമെന്നാണ് ജോയ്സിന്റെ പ്രതീക്ഷ. ആര് എതിര്‍സ്ഥാനാര്‍ഥിയായാലും വിജയപ്രതീക്ഷയാണെന്നും ജോയ്സ് പറഞ്ഞു.

2014ല്‍ മാധവ ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ വിഷയങ്ങള്‍ ഇടുക്കിയിലെ വോട്ടര്‍മാരെ ഭയപ്പെടുത്തിയതോടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകനായ ജോയ്സ് ജോര്‍ജ് അപ്രതീക്ഷിതമായി മല്‍സര രംഗത്തിറങ്ങുന്നത്. എല്‍.ഡി.എഫ് പിന്തുണയും നല്‍കി. 50,542 വോട്ടുകളാണ് ജോയ്സിന്റെ 2014ലെ ഭൂരിപക്ഷം. കഴിഞ്ഞ അഞ്ച് വര്‍ഷം മണ്ഡലത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പിന്തുണയ്ക്കുമെന്ന് ജോയ്സ് വിശ്വസിക്കുന്നു.

ഇടുക്കിയിലെ ഭൂവിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് വേണ്ടിയുള്ള ഇടപെടല്‍ നടത്താന്‍ കഴിഞ്ഞുവെന്നും ജോയ്സ് പറയുന്നു. പശ്ചിമഘട്ട സംരക്ഷണവും കസ്തൂരി രംഗന്‍ വിഷയവും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടുക്കിയിലെ പ്രധാന ചര്‍ച്ചയായിരുന്നുവെങ്കില്‍ പ്രളയാനന്തര ഇടുക്കിയും എം.പിയുടെ വികസനപ്രവര്‍ത്തനങ്ങളുമാകും ഇത്തവണത്തെ ചര്‍ച്ച.

TAGS :

Next Story