Quantcast

സീറ്റ് നിലനിര്‍ത്തുമെന്ന് എല്‍.ഡി.എഫ്, തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ്; ചാലക്കുടിയില്‍ പോരാട്ടം കനക്കും 

യു.ഡി.എഫ് സിറ്റിങ് എം.പിയെ മണ്ഡലം മാറ്റി പരീക്ഷിച്ചതോടെയാണ് കഴിഞ്ഞ തവണ എല്‍.ഡി.എഫ് ഇന്നസെന്റിലൂടെ മണ്ഡലം പിടിച്ചെടുത്തത്.

MediaOne Logo

Web Desk

  • Published:

    17 March 2019 3:17 AM GMT

സീറ്റ് നിലനിര്‍ത്തുമെന്ന് എല്‍.ഡി.എഫ്, തിരിച്ചുപിടിക്കുമെന്ന് യു.ഡി.എഫ്; ചാലക്കുടിയില്‍ പോരാട്ടം കനക്കും 
X

കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാന്‍ യു.ഡി.എഫ് കണ്‍വീനറെ തന്നെ രംഗത്തിറക്കിയാണ് ചാലക്കുടിയിലെ ഇത്തവണത്തെ യു.ഡി.എഫ് പോരാട്ടം. യു.ഡി.എഫ് സിറ്റിങ് എം.പിയെ മണ്ഡലം മാറ്റി പരീക്ഷിച്ചതോടെയാണ് കഴിഞ്ഞ തവണ എല്‍.ഡി.എഫ് ഇന്നസെന്റിലൂടെ മണ്ഡലം പിടിച്ചെടുത്തത്. വികസനപ്രവര്‍ത്തനങ്ങള്‍ പ്രചാരണവിഷയമാക്കി മണ്ഡലം നിലനിര്‍ത്താമെന്നതാണ് എല്‍.ഡി.എഫ് പ്രതീക്ഷ.

ചാലക്കുടിയുടെ പഴയ മണ്ഡലമായ മുകുന്ദപുരം ഭൂരിഭാഗം തവണയും കോണ്‍ഗ്രസിന് ഒപ്പം നിന്ന മണ്ഡലമായിരുന്നു. മണ്ഡലം ചാലക്കുടിയായി മാറിയപ്പോഴും വലിയ മാറ്റമുണ്ടായില്ല. ആദ്യ തവണ കെ.പി ധനപാലന്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എം.പിയെ മാറ്റി പി.സി ചാക്കോയെ കോണ്‍ഗ്രസ് രംഗത്തിറക്കിയതോടെ മണ്ഡലം കൈവിട്ടു. എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റ് വിജയിച്ച് കയറുകയും ചെയ്തു. പഴയ പ്രതാപകാലം തിരിച്ച് പിടിക്കാന്‍ മികച്ച സ്ഥാനാര്‍ഥിയെ ഇത്തവണ രംഗത്തിറക്കുമെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം തെറ്റിക്കുന്നതായിരുന്നില്ല സ്ഥാനാര്‍ഥി പ്രഖ്യാപനം. ബെന്നി ബഹനാന്‍ സ്ഥാനാര്‍ഥിയായി എത്തുന്നതോടെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കപ്പുറത്തേക്ക് പിന്തുണ ലഭിക്കുന്ന സ്ഥാനാര്‍ഥിയെ തന്നെ മണ്ഡലത്തില്‍ രംഗത്തിറക്കാന്‍ കോണ്‍ഗ്രസിനായി.

ये भी पà¥�ें- കോണ്‍ഗ്രസ് 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; നാലിടത്തെ പ്രഖ്യാപനം വൈകും 

സി.പി.എം പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയുടെ എതിര്‍പ്പിനെ മറികടന്ന് ഇന്നസെന്റിനെ സ്ഥാനാര്‍ഥിയാക്കിയതും ഗുണംചെയ്യുമെന്ന വിലയിരുത്തതിലാണ് യു.ഡി.എഫ് ക്യാമ്പ്. അതേസമയം മണ്ഡലം കമ്മറ്റിയുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ചതായും ഇന്നസെന്റിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രചാരണായുധമാക്കി വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്നുമാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. ഏതായാലും സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ ഇടതുപക്ഷവും മണ്ഡലം തിരിച്ച് പിടിക്കാന്‍ യു.ഡി.എഫും ഇത്തവണ അധികം വിയര്‍പ്പൊഴുക്കേണ്ടി വരും.

ये भी पà¥�ें- രണ്ടാം അങ്കത്തിനൊരുങ്ങി ഇന്നസെന്റ്

TAGS :

Next Story