Quantcast

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ കൊക്കിന് വെച്ചത് കൊളക്കോഴിക്ക് കൊണ്ടെന്ന അവസ്ഥയായി സി.പി.എമ്മിനെന്ന് കുഞ്ഞാലിക്കുട്ടി

യു.ഡി.എഫിന്റെ കൊക്കിന് ജീവനുണ്ടെങ്കില്‍ കൊലപാതകിയെ പാര്‍ലമെന്റിലേക്കയക്കില്ലെന്ന് എം.കെ മുനീര്‍ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    20 March 2019 3:58 AM GMT

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ കൊക്കിന് വെച്ചത് കൊളക്കോഴിക്ക് കൊണ്ടെന്ന അവസ്ഥയായി സി.പി.എമ്മിനെന്ന് കുഞ്ഞാലിക്കുട്ടി
X

യു.ഡി.എഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചതോടെ ഇടതു മുന്നണി പരാജയഭീതിയിലായെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകിയെങ്കിലും ഏറ്റവും മികച്ചവരെ തന്നെയാണ് കോണ്‍ഗ്രസ് ഇറക്കിയത്. ബി.ജെ.പിയെ ചെറുക്കാന്‍ രാജ്യത്ത് സാധിക്കുക കോണ്‍ഗ്രസിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

യു.ഡി.എഫ് കോഴിക്കോട് ലോക്സഭാ മണ്ഡലം കണ്‍വെന്‍ഷനായിരുന്നു വേദി. പക്ഷേ നേതാക്കളുടെ പ്രസംഗത്തിലുടനീളം കെ.മുരളീധരന്‍ വടകരയിലെത്തിയതിന്റെ ആവേശം. യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക വന്നതോടെ കൊക്കിന് വെച്ചത് കൊളക്കോഴിക്ക് കൊണ്ടെന്ന അവസ്ഥയായി സി.പി.എമ്മിനെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം. യു.ഡി.എഫിന്റെ കൊക്കിന് ജീവനുണ്ടെങ്കില്‍ കൊലപാതകിയെ പാര്‍ലമെന്റിലേക്കയക്കില്ലെന്ന് എം.കെ മുനീര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

TAGS :

Next Story