ഷാനിമോൾ ഉസ്മാന്റെയും അടൂർ പ്രകാശിന്റെയും സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു; വയനാട്,വടകര സീറ്റ് പ്രഖ്യാപനം ഇന്നുണ്ടാകും
ഇന്നലെ രാത്രി പതിനൊന്നരയോടെ പുറത്തുവിട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ വയനാടും വടകരയും ഉൾപ്പെടുത്തിയിട്ടില്ല. ഇരു സീറ്റിലെയും പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് വിവരം.

ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റെയും ആറ്റിങ്ങലിൽ അടൂർ പ്രകാശിന്റെയും സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. ഇന്നലെ രാത്രി പതിനൊന്നരയോടെ പുറത്തുവിട്ട സ്ഥാനാർഥിപ്പട്ടികയിൽ വയനാടും വടകരയും ഉൾപ്പെടുത്തിയിട്ടില്ല. ഇരു സീറ്റിലെയും പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് വിവരം.
കെ.മുരളീധരൻ വടകരയിൽ സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ചതോടെ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം പൂർണമായിരുന്നു. പ്രഖ്യാപനം മാത്രമായിരുന്നു ശേഷിച്ചിരുന്നത്. ശേഷിക്കുന്ന നാലു മണ്ഡലങ്ങളിലെയും സ്ഥാനാർത്ഥി പ്രഖ്യാപനം ഒരുമിച്ചുണ്ടാകുമെന്നായിരുന്നു സൂചന. എന്നാൽ രാത്രി 11 മണിയോടെ വന്ന കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ ആറ്റിങ്ങലിൽ കോന്നി എം.എൽ.എ അടൂർ പ്രകാശിന്റെയും ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാന്റയും പേരുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വടകരയിൽ പി.ജയരാജനെതിരെ ശക്തനായ സ്ഥാനാർഥി വേണമെന്ന ആവശ്യത്തെ തുടർന്ന് നേതാക്കൾ ഇന്നലെ കെ.മുരളീധരന്റെ പേരിലേക്ക് എത്തിയിരുന്നു.
മുസ്ലിം ലീഗും ആർ.എം.പിയും കൂടി സമ്മർദ്ദം ചെലുത്തിയതോടെ കെ. മുരളീധരൻ സന്നദ്ധത അറിയിക്കുകയും ഹൈക്കമാൻഡിന് പേരു കൈമാറുകയും ചെയ്തിരുന്നു. എ ഗ്രൂപ്പിന്റെ ഉറച്ച നിലപാടിനെ തുടർന്ന് ടി. സിദ്ദിഖിനെ വയനാട് സീറ്റിലേക്കും ഉറപ്പിച്ചിരുന്നു. ഇരു സീറ്റുകളും സംബന്ധിച്ച പട്ടിക നിലവിൽ ഹൈക്കമാൻഡിന്റ പക്കലുണ്ട്. ഇന്ന് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷം രാത്രിയോടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. കേരളത്തിലെ രണ്ടു സീറ്റുകൾ കൊപ്പം മഹാരാഷ്ട്രയിലെ ഏഴ് സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16

