Quantcast

ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നതെന്ന് കുമ്മനം

കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബി.ജെ.പി ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന സി.പി.എമ്മിന്റെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരന്‍.

MediaOne Logo

Web Desk

  • Published:

    23 March 2019 7:43 AM IST

ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നതെന്ന് കുമ്മനം
X

കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബി.ജെ.പി ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയെന്ന സി.പി.എമ്മിന്റെ ആരോപണത്തിന് മറുപടിയുമായി കുമ്മനം രാജശേഖരന്‍. തോല്‍വി ഭയന്ന് സി.പി.എം മുന്‍കൂര്‍ ജാമ്യമെടുക്കുകയാണെന്നും ശക്തരായ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി മത്സര രംഗത്ത് ഇറക്കിയിരിക്കുന്നതെന്നും ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കുമ്മനം പറഞ്ഞു. ബി.ജെ.പി കേരളത്തിലെ എല്ലാ സീറ്റിലും ജയിക്കുമെന്നായിരിന്നു മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ പ്രവചനം.

ശോഭ സുരേന്ദ്രന്‍ മത്സരിക്കുന്ന ആറ്റിങ്ങല്‍ മണ്ഡലത്തിലെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കോടിയേരിക്ക് മറുപടിയുമായി ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത് വന്നത്. പശുവിന്റെ പേരില്‍ രാജ്യത്ത് നടന്ന കൊലപാതകങ്ങളെ കുറിച്ച് മുന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ അഭിപ്രായം ഇങ്ങനെ. ബി.ജെ.പി എല്ലാ സീറ്റിലും ജയിക്കുമെന്ന് പറഞ്ഞ സെന്‍കുമാരിന് മോദി ഭരണത്തെ കുറിച്ച് പറയാനുള്ളത് ഇതാണ്. ആറ്റിങ്ങല്‍ മണ്ഡലം കണ്‍വെന്‍ഷന്‍ കഴിഞ്ഞതോടെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍ മണ്ഡലത്തില്‍ സജീവമായിട്ടുണ്ട്.

TAGS :

Next Story