രാഹുല്‍ മത്സരിക്കാതിരിക്കാന്‍ സി.പി.എം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മുല്ലപ്പള്ളി
അന്തര്‍നാടകങ്ങളെ കുറിച്ച് വരും ദിവസങ്ങളില്‍ വ്യക്തമാക്കും. രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായത്തെക്കുറിച്ച് അറിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വം പുതിയ തലത്തിലേക്ക് കടക്കുന്നു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാതിരിക്കാന്‍ സി.പി.എം , ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്നാല്‍ മുല്ലപ്പള്ളിയുടേത് വിലകുറഞ്ഞ ആരോപണമെന്നായിരുന്നു സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ പ്രതികരണം.
രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനെത്തുന്നത് സി.പി.എമ്മിന്റെ ഉറക്കം കെടുത്തിയിട്ടുണ്ട് . കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട് മത്സരിക്കരുതെന്ന് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്ത് ധാര്‍മികതയാണുള്ളത്. രാഹുല്‍ വയനാട് മത്സരിക്കുന്നത് തടയാന്‍ ഡല്‍ഹി കേന്ദ്രീകരിച്ച് നടത്തുന്ന അന്തര്‍നാടകത്തെ കുറിച്ച് വരും ദിവസങ്ങളില്‍ വ്യക്തമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നതില്‍ ഘടകകക്ഷികളടക്കം ആശങ്ക അറിയിച്ചതിനിടെയായിരുന്നു മുല്ലപ്പള്ളി സി.പി.എമ്മിനെതിരെ രംഗത്തെത്തിയത്.
അതേസമയം വയനാട്ടിലെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിൽ പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടെന്ന് കെ.മുരളീധരന്‍ പറഞ്ഞു. രാഹുൽ ഗാന്ധി സ്ഥാനാര്‍ഥിയാകാതിരുന്നാല്‍ അത് നിരാശയുണ്ടാക്കും. വടകരയിലെ പ്രചരണത്തെ ഇത് ബാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വിവാദങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.
Adjust Story Font
16

