വെന്തുരുകി കേരളം; ഇന്ന് 71 പേര്‍ക്ക് സൂര്യാതപമേറ്റു
ഈ മാസം മുപ്പത് വരെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് ചൂട് ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിലായി ഇന്ന് 71 പേര്‍ക്ക് സൂര്യാതപമേറ്റു. ഈ മാസം മുപ്പത് വരെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിപ്പ് പ്രകാരം വയനാട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം അവസാനംവരെ താപനില ശരാശരിയില്‍ നിന്നും രണ്ടു മുതല്‍ മൂന്നു ഡിഗ്രി വരെ ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ സൂര്യാതപം ഒഴിവാക്കാനായി പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം എന്നതുള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും മുന്നറിപ്പ് നല്‍കി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് 71 പേര്‍ക്ക് സൂര്യാതപമേറ്റു. ആലപ്പുഴ 27, കോഴിക്കോട് 18, കൊല്ലം 15, എറണാകുളം 8 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ താപസൂചിക പ്രകാരം തുടര്‍ന്നുള്ള ദിവസങ്ങളിലും ചൂട് ശരാശരിയില്‍ നിന്ന് ഉയര്‍ന്ന നിലയില്‍ തുടരാനാണ് സാധ്യതയെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിപ്പ് നല്‍കി.
Adjust Story Font
16