Quantcast

പാട്ടു ചര്‍ച്ചകള്‍ക്ക് പിന്നാലെ ആലത്തൂരില്‍ പോസ്റ്റര്‍ വിവാദം

ആലത്തൂരിലേത് സ്ക്രാച്ച് ആന്‍ഡ് വിന്‍ മത്സരമാണെന്നായിരുന്നു വി.ടി ബല്‍റാമിന്‍റെ പോസ്റ്റ്. ചുരണ്ടി നോക്കിയാല്‍ വിജയിയെ കാണാം.

MediaOne Logo

Web Desk

  • Published:

    31 March 2019 7:16 AM GMT

പാട്ടു ചര്‍ച്ചകള്‍ക്ക് പിന്നാലെ ആലത്തൂരില്‍ പോസ്റ്റര്‍ വിവാദം
X

പാട്ടു ചര്‍ച്ചകള്‍ക്ക് ശേഷം ആലത്തൂരിലെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച പോസ്റ്റര്‍ വിവാദമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന്‍റെ പോസ്റ്ററുകള്‍ക്ക് മേല്‍ വ്യാപകമായി എല്‍.ഡി.എഫ് ചിഹ്നം പതിച്ചെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു.

രാത്രി പോസ്റ്ററൊട്ടിച്ച് നേരം വെളുത്തപ്പോള്‍ സ്ഥാനാര്‍ഥിയുടെ ചിത്രത്തിന് മേലെ എതിര്‍വിഭാഗത്തിന്‍റെ ചിഹ്നം. യു.ഡി.എഫിന്‍റെ ചുവരെഴുത്തിന് മേലെ എല്‍.ഡി.എഫ് പോസ്റ്ററുകള്‍. സംഭവം ചര്‍ച്ചയായത് മണ്ഡലത്തിനുള്ളില്‍ മാത്രമല്ല. പാട്ട് വിവാദം പോലെ പോസ്റ്റര്‍ വിവാദവും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ആലത്തൂരിലേത് സ്ക്രാച്ച് ആന്‍ഡ് വിന്‍ മത്സരമാണെന്നായിരുന്നു വി.ടി ബല്‍റാമിന്‍റെ പോസ്റ്റ്. ചുരണ്ടി നോക്കിയാല്‍ വിജയിയെ കാണാം. തന്‍റെ ശബ്ദത്തെ തടയാന്‍ ശ്രമിച്ചവര്‍ ഇപ്പോള്‍ മുഖത്തെയും തടയാന്‍ ശ്രമിക്കുന്നുവെന്ന കുറിപ്പോടെ സ്ഥാനാര്‍ഥിയും രംഗത്തെത്തി.

പരാജയ ഭീതിയാണ് ഇത്തരം നടപടികള്‍ക്ക് പിന്നിലെന്നാണ് യുഡിഎഫ് നിലപാട്. സംഭവത്തിന് പിന്നില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരല്ലെന്ന നിലപാടുമായി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും രംഗത്തെത്തി. ഏതായാലും ആലത്തൂരിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഓരോ ദിവസവും പുതിയ ചര്‍ച്ചകളിലേക്ക് വഴി തുറക്കുകയാണ്

TAGS :

Next Story