Quantcast

ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

സര്‍ക്കാര്‍ ഇതുവരെ രാജി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് മത്സരരംഗത്ത് നിന്നും പിന്‍വാങ്ങുന്നതെന്ന് ജേക്കബ് തോമസ്

MediaOne Logo

Web Desk

  • Published:

    1 April 2019 2:44 PM GMT

ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല
X

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡി.ജി.പി ജേക്കബ് തോമസ് മത്സരിക്കില്ല. കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റി കൂട്ടായ്മയാണ് ജേക്കബ് തോമസിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ ഇതുവരെ രാജി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് മത്സരരംഗത്ത് നിന്നും പിന്‍വാങ്ങുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു.

കിഴക്കമ്പലത്തെ ട്വന്‍റി ട്വന്‍റി കൂട്ടായ്മയാണ് ജേക്കബ് തോമസിനെ മത്സരിപ്പിക്കുന്നില്ലെന്ന വിവരം വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. സസ്പെന്‍ഷനില്‍ കഴിയുന്ന ജേക്കബ് തോമസ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷയില്‍ ഉചിതമായ തീരുമാനം ഇതുവരെയും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന ദിനവും അടുക്കുകയാണ്. കൂടാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സമയപരിമിതിയുമുണ്ട്. ഈ സാഹചര്യത്തിലാണ് മത്സര രംഗത്ത് നിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ജേക്കബ് തോമസ് അറിയിച്ചു. സര്‍ക്കാരിനെ പൂര്‍ണമായും കുറ്റപ്പെടുത്താനാവില്ലെന്നും ചില ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് രാജി വൈകിപ്പിക്കുന്നതെന്നും ജേക്കബ് തോമസ് പറഞ്ഞു.

വാര്‍ഡ് തോറും തെരഞ്ഞെടുപ്പ് കമ്മറ്റികള്‍ ചേര്‍ന്ന് ആരെ പിന്തുണയ്ക്കുമെന്ന് ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് ട്വന്‍റി ട്വന്‍റി അറിയിച്ചു.

TAGS :

Next Story