Quantcast

പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെ ചുവരെഴുത്തും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി

ചുവരെഴുത്ത് നശിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പോലീസിനു പരാതി നല്‍കി. സി.പി.എമ്മോ ബി.ജെ.പിയോ ആണ് ഇതിനു പിന്നിലെന്നാണ് കോൺഗ്രസ് ആരോപണം.

MediaOne Logo

Web Desk

  • Published:

    2 April 2019 4:08 AM GMT

പത്തനംതിട്ടയില്‍  ആന്റോ ആന്റണിയുടെ ചുവരെഴുത്തും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി
X

പത്തനംതിട്ട ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ ചുവരെഴുത്തും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. മൈലപ്ര ജംഗ്ഷനിലെ ആന്റോ ആന്റണിയുടെ വീടിനടുത്ത് സ്ഥാപിച്ചിരുന്ന പ്രചാരണ സാമഗ്രികളാണ് നശിപ്പിക്കപ്പെട്ടത്.

ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ ചുവരെഴുത്തുകളും പോസ്റ്ററുകളുമാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. ആൻ്റോ ആൻ്റണിയുടെ വീടിനു എതിര്‍വശത്തുള്ള മതിലില്‍ തെര്‍മ്മോകോള്‍ ഉപയോഗിച്ച് ചുവരെഴുത്ത് നടത്തിയിരുന്നു. എന്നാല്‍ പുലര്‍ച്ചയോടെ ഇതു നശിപ്പിക്കപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. തെര്‍മ്മോക്കോള്‍ കുത്തിയിളക്കുകയും കറുപ്പ് ചായം കൊണ്ട് ചുവരെഴുത്ത് വികൃതമാക്കുകയും ചെയ്തു.

ചുവരെഴുത്ത് നശിപ്പിച്ചതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പോലീസിനു പരാതി നല്‍കി. സി.പി.എമ്മോ ബി.ജെ.പിയോ ആണ് ഇതിനു പിന്നിലെന്നാണ് കോൺഗ്രസ് ആരോപണം. നടപടി ആവശ്യപ്പെട്ട് സംസ്ഥാന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും യു.ഡി.എഫ് ജില്ലാ നേതൃത്വം അറിയിച്ചു.

TAGS :

Next Story