Quantcast

ശബരിമലയും വനിതാമതിലും പരാമര്‍ശിക്കാതെ മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടികള്‍

ദേശീയ രാഷ്ട്രീയവും രാഹുലിന്റെ വരവും ഇടതുപക്ഷത്തിന്റെ പ്രസക്തിയും ചൂണ്ടിക്കാട്ടിയാണ് പ്രചരണം.

MediaOne Logo

Web Desk

  • Published:

    2 April 2019 8:43 AM IST

ശബരിമലയും വനിതാമതിലും പരാമര്‍ശിക്കാതെ മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടികള്‍
X

ശബരിമലയും വനിതാമതിലും പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ .ദേശീയ രാഷ്ട്രീയവും രാഹുലിന്റെ വരവും ഇടതുപക്ഷത്തിന്റെ പ്രസക്തിയും ചൂണ്ടിക്കാട്ടിയാണ് പ്രചരണം. വലിയ പ്രവര്‍ത്തക പങ്കാളിത്തം മുഖ്യമന്ത്രി എത്തുന്ന പൊതുയോഗങ്ങളിലുണ്ട്.

ശബരിമലയെ പറ്റി ഒരക്ഷരം പറയാതെയാണ് ചാലക്കുടി,തൃശൂര്‍,പൊന്നാനി മണ്ഡലങ്ങളില്‍ പ്രചരണത്തിന്റെ ആദ്യ ദിവസം മുഖ്യമന്ത്രി പ്രസംഗിച്ചത്. ഇടതുപക്ഷം ഏറെ കൊട്ടിയാഘോഷിച്ച വനിതാ മതിലിനെക്കുറിച്ചും ഒരിടത്തും ഒന്നും പറഞ്ഞില്ല.സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും രാഹുല്‍ എന്തിന് വയനാട് വരുന്നുവെന്നതും ഇടതുപക്ഷത്തിന്റെ ആവശ്യകതയും വ്യക്തമാക്കിയാണ് വോട്ട് പിടുത്തം. ഓരോ മണ്ഡലങ്ങളുടേയും മനസറിഞ്ഞ് സംസാരിക്കും. പൊന്നാനിയില്‍ ബാബരി മസ്ജിദ് വിഷയമാണ് കോണ്‍ഗ്രസിനെ അടിക്കാന്‍ ഉപയോഗിച്ചത്.

സ്ഥാനാര്‍ഥിയുടെ പ്രത്യേകതകള്‍ എടുത്ത് പറഞ്ഞ് അവര്‍ക്ക് വേണ്ടി വോട്ട് ചോദിക്കും.എല്ലായിടത്തും ആവേശത്തോടെ പ്രവര്‍ത്തകര്‍ തടിച്ച് കൂടുന്നുണ്ട്. ഇന്ന് മലപ്പുറം,വയനാട്,കോഴിക്കോട് മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിച്ച് പിണറായി പൊതു സമ്മേളനങ്ങളില്‍ പങ്കെടുക്കും.

TAGS :

Next Story