Quantcast

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പോരാട്ടം നിലവിലെ തെരഞ്ഞെടുപ്പ് രീതി മാറ്റാന്‍ കൂടിയാണെന്ന് രാജാജി മാത്യു തോമസ്

തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജാജി മാത്യു തോമസ്.  

MediaOne Logo

Web Desk

  • Published:

    2 April 2019 4:16 AM GMT

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പോരാട്ടം നിലവിലെ തെരഞ്ഞെടുപ്പ് രീതി മാറ്റാന്‍ കൂടിയാണെന്ന് രാജാജി മാത്യു തോമസ്
X

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പോരാട്ടം നിലവിലെ തെരഞ്ഞെടുപ്പ് രീതി മാറ്റാന്‍ കൂടിയാണെന്ന് തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യു തോമസ് . ജനപിന്തുണക്ക് ആനുപാതികമായ പ്രാതിനിധ്യം അതാത് കക്ഷികള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ ലഭിക്കുന്ന തെരഞ്ഞെടുപ്പ് രീതിക്കായി പോരാടുമെന്ന് അദ്ദേഹം പറഞ്ഞു.

തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ തെരഞ്ഞെടുപ്പ് സംവാദ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജാജി മാത്യു തോമസ്. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് തെരഞ്ഞെടുപ്പിന് ശേഷം ഇടത് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിന് തടസമാകില്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന്‍ പറഞ്ഞു. ബി.ജെ.പിക്ക് തൃശൂര്‍ മണ്ഡലത്തില്‍ ഒന്നും ചെയ്യാനില്ല. അതുകൊണ്ട് തന്നെ ആര് സ്ഥാനാര്‍ഥിയായാലും പ്രശ്നമില്ലെന്നായിരുന്നു ഇരുവരുടെയും അഭിപ്രായം.

TAGS :

Next Story