Quantcast

സരിതയുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി മാറ്റി

സമർപ്പിച്ച രേഖകളിൽ ആശയക്കുഴപ്പമുള്ളതിനാലാണ് കൂടുതൽ പരിശോധനക്കായി നാമനിർദേശ പത്രിക മാറ്റിവെച്ചത്.

MediaOne Logo

Web Desk

  • Published:

    5 April 2019 12:35 PM GMT

സരിതയുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി  മാറ്റി
X

എറണാകുളത്തെ സ്വതന്ത്ര സ്ഥാനാര്‍ഥി സരിത എസ്.നായരുടെ പത്രിക കൂടുതല്‍ പരിശോധനയ്ക്കായി നാളത്തേക്ക് മാറ്റി. സമർപ്പിച്ച രേഖകളിൽ ആശയക്കുഴപ്പമുള്ളതിനാലാണ് കൂടുതൽ പരിശോധനക്കായി നാമനിർദേശ പത്രിക മാറ്റിവെച്ചത്. സോളാർ തട്ടിപ്പ് കേസിൽ മൂന്നു വർഷം തടവിന് ശിക്ഷിച്ച വിധി മേൽക്കോടതി സ്റ്റേ ചെയ്തു കൊണ്ടുള്ള ഉത്തരവ് ഹാജരാക്കിയിരുന്നില്ല. നാളെ രാവിലെ 10.30 ന് മുമ്പ് സ്റ്റേ ചെയ്ത കോടതി ഉത്തരവിന്‍റെ പകർപ്പ് വരണാധികാരിക്ക് മുന്നിൽ ഹാജരാക്കിയില്ലെങ്കിൽ പത്രിക തള്ളും.

എറണാകുളത്തിന് പുറമെ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെയും സരിത പത്രിക സമർപ്പിച്ചിരുന്നു. കേരളത്തിലെ സ്ത്രീകളോട് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിക്കുന്ന സമീപനത്തെയും അവര്‍ക്ക് കുട പിടിക്കുന്ന കേന്ദ്ര നേതൃത്വത്തെയും ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്നു കാട്ടുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സരിത പറയുന്നത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ചാലക്കുടി, എറണാകുളം മണ്ഡലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചവരില്‍ ഒരാളുടെ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിട്ടുണ്ട്. എറണാകുളത്തു നിന്ന് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി സജീവന്റെ പത്രികയാണ് തള്ളിയത്.

TAGS :

Next Story