Quantcast

എൽ.ഡി.എഫിന് വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കും; ദേവസ്വം മന്ത്രി

കണ്ണൂരിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം

MediaOne Logo

Web Desk

  • Published:

    6 April 2019 4:02 PM GMT

എൽ.ഡി.എഫിന് വോട്ട് ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കും; ദേവസ്വം മന്ത്രി
X

സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്നവർ എൽ.ഡി.എഫിന് വോട്ട് ചെയ്തില്ലെങ്കിൽ അവരോട് ദൈവം ചോദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കണ്ണൂരിൽ നടന്ന എൽ.ഡി.എഫ് കൺവെൻഷനിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. രണ്ട് വർഷത്തിനുള്ളിൽ പെൻഷൻ 1500 രൂപയാക്കി വർധിപ്പിക്കുമെന്ന പ്രഖ്യാപനവും മന്ത്രി നടത്തി. മന്ത്രിയുടെ പ്രസ്താവനക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്തെ 51 ലക്ഷം പേർക്ക് പിണറായി വിജയൻ സർക്കാർ വീടുകളിൽ ക്ഷേമപെൻഷൻ എത്തിച്ച് നൽകുന്നുണ്ട്. 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ 1200 രൂപയാക്കി ഉയർത്തിയത് ഇടതു സർക്കാരാണ്. ഈ പണവും വാങ്ങി LDF ന് വോട്ട് ചെയ്തില്ലെങ്കിൽ അവരോട് ദൈവം ചോദിക്കുമെന്നും മന്ത്രി കടകംപള്ളി പറഞ്ഞു.

കണ്ണൂർ വെള്ളാവിൽ എൽ.ഡി.എഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. രണ്ട് വർഷത്തിതുള്ളിൽ ക്ഷേമ പെൻഷൻ 1500 രൂപയാക്കി വർധിപ്പിക്കുമെന്ന പ്രഖ്യാപനവും മന്ത്രി ചടങ്ങിൽ നടത്തി. മന്ത്രിയുടെ പ്രസ്താവന തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

TAGS :

Next Story