Quantcast

ഒളിക്യാമറ വിവാദത്തില്‍ മൊഴി നല്‍കിയില്ല; എം.കെ രാഘവന് വീണ്ടും നോട്ടീസ്

ഗൂഢാലോചനയുണ്ടെന്ന രാഘവന്റെ പരാതിയില്‍ ഇന്നലെ മൊഴി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

MediaOne Logo

Web Desk

  • Published:

    7 April 2019 9:41 PM IST

ഒളിക്യാമറ വിവാദത്തില്‍ മൊഴി നല്‍കിയില്ല; എം.കെ രാഘവന് വീണ്ടും നോട്ടീസ്
X

ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന് വീണ്ടും നോട്ടീസ്. മൊഴി രേഖപ്പെടുത്താന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നങ്കിലും ഹാജരാകാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസ് നല്‍കിയത്. എം.കെ രാഘവന്‍ നല്‍കിയ പരാതിയിലും രാഘവനെതിരെ നല്‍കിയ പരാതിയിലുമാണ് മൊഴി രേഖപ്പെടുത്തേണ്ടത്.

ഹിന്ദി ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് എം.കെ രാഘവന്‍ നല്‍കിയ പരാതിയില്‍ ഡി.സി.പി എ.കെ ജമാലുദ്ദിനാണ് അന്വേഷണം നടത്തുന്നത്. ഇതില്‍ മൊഴി രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് പൊലീസ് ഇന്നലെ തന്നെ നോട്ടീസ് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിലായതിനാല്‍ രാഘവന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നില്ല.

എം.കെ രാഘവന്‍ സാമ്പത്തിക ക്രമേക്കേട് നടത്തിയെന്നും പെരുമാറ്റ ചട്ടം ലംഘിച്ചെന്നുമാരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷനും ഡി.ജി.പിക്കും നല്‍കിയ പരാതിയിലും അന്വേഷണം ആരംഭിച്ചു. അഡീഷണല്‍ ഡപ്യൂട്ടി കമ്മീഷണര്‍ പി വാഹിദിനാണ് ചുമതല. ഈ രണ്ട് കേസുകളിലും എം.കെ രാഘവന്‍റെ മൊഴി രേഖപ്പെടുത്തിയാല്‍ മാത്രമേ തുടര്‍ നടപടികള്‍ സാധ്യമാകൂ. എത്രയും വേഗം മൊഴി രേഖപ്പെടുത്താന്‍ ഹാജരാകാനാണ് പൊലീസ് നല്‍കിയ നിര്‍ദ്ദേശം.

ഒളിക്യാമറ വിവാദം സി.ബി.ഐ അന്വേഷിക്കട്ടെ എന്നായിരുന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളുടെ യഥാര്‍ഥ വീഡിയോ ഹാജരാക്കാന്‍ ചാനലിനോട് ആവശ്യപ്പെടാനും പൊലീസ് തീരുമാനിച്ചു.

TAGS :

Next Story