Quantcast

സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്

തെരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുളള പ്രചരണങ്ങള്‍ ശക്തിപ്പെടുകയാണ്.

MediaOne Logo

Web Desk

  • Published:

    7 April 2019 12:57 PM GMT

സുരേഷ് ഗോപിക്കെതിരെ ആഞ്ഞടിച്ച്  വി.ടി ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റ്
X

തെരഞ്ഞെടുപ്പ് ചൂട് പിടിച്ചതോടെ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുളള പ്രചരണങ്ങള്‍ ശക്തിപ്പെടുകയാണ്. തന്റെ ആഢംബര കാറിന് കേരളത്തില്‍ 15 ലക്ഷം രൂപ നികുതി അടക്കേണ്ട സ്ഥാനത്ത് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് 1.5 ലക്ഷം രൂപ മാത്രം അടച്ചതായി സുരേഷ് ഗോപിക്കെതിരെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സുരേഷ് ഗോപിക്കെതിരെ ബല്‍റാമിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്. ഏതായാലും തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിക്കെതിരെ വി.ടി ബല്‍റാമിന്റെ ഫേസ് ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.

‘’മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങൾ’’ - വി.ടി ബല്‍റാം.

മോദിജിയെ കാത്തുനിൽക്കാതെ 15 ലക്ഷം രൂപ സ്വന്തം അണ്ണാക്കിലേക്ക് സ്വയം തള്ളിയ സുരേഷ് ഗോപിജിക്ക് അഭിനന്ദനങ്ങൾ

Posted by VT Balram on Saturday, April 6, 2019

അയ്യപ്പന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചതിന് ചട്ടലംഘന പരാതി നേരിടുന്ന സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ये भी पà¥�ें- സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

ये भी पà¥�ें- ‘ഇഷ്ട ദേവന്റെ പേര് പറയാൻ കഴിയില്ലേ..’ ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി; ശബരിമല പ്രചാരണ വിഷയമാക്കാന്‍ ബി.ജെ.പിയുടെ ആസൂത്രിത നീക്കം

ये भी पà¥�ें- അയ്യപ്പന്റെ പേരില്‍ വോട്ട്; സുരേഷ് ഗോപിക്ക് നോട്ടീസ് 

TAGS :

Next Story