എം.കെ രാഘവന്‍ ബി.ജെ.പിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കിയെന്ന് സി.പി.എം
മറ്റ് ആരോപണങ്ങള്‍ നിലനില്‍ക്കാത്തതിനാലാണ് ബി.ജെ.പി സഹായിക്കുന്നുവെന്ന എല്‍.ഡി.എഫ് പ്രചാരണമെന്നാണ് കോണ്‍ഗ്രസ് മറുപടി.

കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍ ബി.ജെ.പിയുമായി അവിശുദ്ധ സഖ്യമുണ്ടാക്കിയതായുള്ള ആരോപണം ശക്തമാക്കി സി.പി.എം. ഈ കാരണത്താലാണ് രാഘവനെതിരായ ആരോപണത്തില്‍ ബി.ജെ.പി നിലപാട് സ്വീകരിക്കാത്തതെന്ന് എളമരം കരീം ആരോപിച്ചു. എന്നാല്‍ മറ്റ് ആരോപണങ്ങള്‍ നിലനില്‍ക്കാത്തതിനാലാണ് ബി.ജെ.പി സഹായിക്കുന്നുവെന്ന എല്‍.ഡി.എഫ് പ്രചാരണമെന്നാണ് കോണ്‍ഗ്രസിന്‍റെ മറുപടി.
ഒരു ലക്ഷത്തിലധികം വോട്ടുള്ള മണ്ഡലത്തില്‍ പ്രമുഖ ബി.ജെ.പി നേതാക്കള്‍ മത്സരിക്കാതെ യുവമോര്‍ച്ചാ നേതാവിനെ സ്ഥാനാര്‍ഥിയാക്കിയത് രാഘവനെ സഹായിക്കാനാണെന്നാണ് സി.പി.എം ആരോപണം. അതിന് പുറമേ രാഘവനെതിരെ വലിയ ആരോപണം ഉയര്‍ന്നിട്ടും ബി.ജെ.പി മൌനം പാലിക്കുന്നത് ഒത്തുകളിയുടെ തെളിവാണ്. എല്‍.ഡി.എഫുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള ബലഹീനതകൊണ്ടാണ് അവിശുദ്ധ സഖ്യം ഉണ്ടാക്കിയതെന്നും എളമരം കരീം കുറ്റപ്പെടുത്തി. എന്നാല്‍ യാതൊരു വിലയുമില്ലാത്ത ആരോപണമെന്നായിരുന്നു യു.ഡി.എഫ് മറുപടി.
Adjust Story Font
16

