Quantcast

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ചിത്രം വ്യക്തം

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ചിത്രം തെളിഞ്ഞു, ഒപ്പം ചിഹ്നവും

MediaOne Logo

Web Desk

  • Published:

    8 April 2019 7:46 PM IST

പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ചിത്രം വ്യക്തം
X

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ചിത്രം തെളിഞ്ഞു, ഒപ്പം ചിഹ്നവും. മണ്ഡലത്തിൽ പത്രിക സമര്‍പ്പിച്ച ആരും തന്നെ ഇത് വരെ പത്രിക പിൻവലിച്ചില്ല. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച എട്ട് സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളാണ് ജില്ലാകളക്ടറും തെരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി നൂഹ് അംഗീകരിച്ചത്. ദേശീയ-സംസ്ഥാന പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ചിഹ്നം തന്നെയാണ് ലഭിച്ചത്.

യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി കൈപ്പത്തി ചിഹ്നത്തിലും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലും, എന്‍.ഡി.എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ താമര ചിഹ്നത്തിലും, ബി.എസ്.പി സ്ഥാനാര്‍ഥി ഷിബു പാറക്കടവില്‍ ആന ചിഹ്നത്തിലും, എ.പി.ഐ സ്ഥാനാര്‍ഥി ജോസ് ജോര്‍ജ് കോട്ട് ചിഹ്നത്തിലും, എസ്‌.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) സ്ഥാനാര്‍ഥി ബിനു ബേബി ബാറ്ററി ടോര്‍ച്ച് ചിഹ്നത്തിലും ജനവിധി തേടും. സ്വതന്ത്ര സ്ഥാനാര്‍ഥികളായ രതീഷ് ചൂരക്കോട് ഓടക്കുഴല്‍ അടയാളത്തിലും, വീണാ വി ഡിഷ് ആന്റീന ചിഹ്നത്തിലും മത്സരിക്കും.

TAGS :

Next Story