ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാള്‍ ആചരിച്ചു
സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർഥനയും കുരുത്തോല പ്രദക്ഷിണവും നടന്നു. വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമായി.

യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ഓശാന പെരുന്നാൾ ആചരിച്ചു. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർഥനയും കുരുത്തോല പ്രദക്ഷിണവും നടന്നു. വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമായി.
കൊച്ചിയിൽ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയുടെ കാർമികത്വത്തിലാണ് ഒശാന ചടങ്ങുകൾ നടന്നത്. സെൻറ് മേരീസ് ബസലിക്ക പള്ളിയിൽ നടന്ന ചടങ്ങ് കർദിനാൾ ജോർജ് ആലഞ്ചേരി വിശ്വാസികൾക്ക് ഒശാന ദിന സന്ദേശം നൽകി.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ട്രിനിറ്റി മാര്‍ത്തോമ പള്ളിയില്‍ മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രോപ്പൊലിത്ത ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കോഴിക്കോട് മാര്‍ തിമോത്തിയസ് പള്ളിയില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ഫാദര്‍ ജെസ്റ്റിന്‍ നേതൃത്വം നല്‍കി. കോട്ടയം മാര്‍ഏലിയ കത്തീഡ്രലില്‍ നടന്ന ഓശാന ചടങ്ങുകള്‍ക്ക് പള്ളി വികാരി റവ. ഫാദര്‍ സി.ഒ ജോര്‍ജ്ജ് നേതൃത്വം നല്‍കി. ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ വിശുദ്ധ വാരാചരണത്തിനും ഇന്ന് തുടക്കമായി.
Adjust Story Font
16

