Quantcast

രമ്യ ഹരിദാസിന്‍റെ വിജയത്തിനായി ആലത്തൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പൊതു സമ്മേളനം 

പാർലമെന്‍റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വെല്‍ഫെയർ പാർട്ടി രമ്യ ഹരിദാസിന്‍റെ വിജയത്തിനായി ആലത്തൂരില്‍ പൊതു സമ്മോളനം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    14 April 2019 8:26 AM IST

രമ്യ ഹരിദാസിന്‍റെ വിജയത്തിനായി ആലത്തൂരില്‍  വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പൊതു സമ്മേളനം 
X

ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന്റെ വിജയത്തിനായി പൊതു സമ്മേളനം സംഘടിപ്പിച്ചു. പാര്‍ലമെന്റ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് ആലത്തൂരില്‍ പൊതു സമ്മേളനം സംഘടിപ്പിച്ചത്. മോദി ഭരണത്തിനെതിരെ മതേതര കൂട്ടായ്മ ഉയര്‍ന്ന് വരണമെന്ന് യോഗത്തില്‍ ആഹ്വാനം ചെയ്തു. രാജ്യത്ത് ഫാസിസ്റ്റ് ഭരണകൂടത്തെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ജനാധിപത്യ കൂട്ടായ്മക്ക് മാത്രമേ സാധിക്കൂ എന്ന് യോഗത്തില്‍ വിലയിരുത്തി.

വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ശ്രീജ നെയ്യാറ്റിന്‍കര സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ വലിയ ആവേശത്തോടെ യോഗത്തിലേക്ക് സ്വീകരിച്ചു. എം.എല്‍.എ അനില്‍ അക്കര, എം.സുലെമാന്‍ , കെ.സി നാസര്‍, അജിത് കൊല്ലങ്കോട് , പ്രദീപ് നെന്മാറ തുടങ്ങിയവര്‍ പ്രസംഗിച്ചു.

TAGS :

Next Story