Quantcast

അഞ്ച് മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യമെന്ന് കോടിയേരി

വടകരയില്‍ കെ മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആക്കിയത് ആര്‍.എസ്.എസിനോട് ചോദിച്ചിട്ടാണെന്ന് കോടിയേരി

MediaOne Logo

Web Desk

  • Published:

    16 April 2019 8:46 AM IST

അഞ്ച് മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യമെന്ന് കോടിയേരി
X

സംസ്ഥാനത്തെ അഞ്ച് മണ്ഡ‍ലങ്ങളില്‍ കോ-ലീ-ബി സഖ്യമുണ്ടെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വടകരയില്‍ കെ മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആക്കിയത് ആര്‍.എസ്.എസിനോട് ചോദിച്ചിട്ടാണെന്ന് കോടിയേരി മീഡിയവണിനോട് പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലും യു.ഡി.എഫ് - ആര്‍.എസ്.എസ് ധാരണയുണ്ടെന്ന് കോടിയേരി ആരോപിച്ചു.

സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ വോട്ട് മറിക്കാന്‍ യു.ഡി.എഫ് ആര്‍.എസ്.എസ് ധാരണയുണ്ടെന്ന ആരോപണം പ്രചാരണ രംഗത്ത് കൂടുതല്‍ ശക്തമാക്കാനാണ് സി.പി.എം നേതൃത്വത്തിന്‍റെ തീരുമാനം. കണ്ണൂര്‍, വടകര മണ്ഡലങ്ങളിലെ ധാരണയെ കുറിച്ച് കടുത്ത ആരോപണങ്ങളാണ് കോടിയേരി ഉന്നയിക്കുന്നത്.

എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ കൂടെ ആര്‍.എസ്.എസുകാര്‍ പ്രചരണത്തിന് ഇറങ്ങുന്നില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. നേതാവിനൊപ്പം എന്ന പരിപാടില്‍ സംസാരിക്കവെയാണ് കോടിയേരി ആരോപങ്ങള്‍ ആവര്‍ത്തിച്ചത്.

TAGS :

Next Story