Quantcast

എറണാകുളം മണ്ഡലത്തില്‍ ‘വൈറലായി’ കുട്ടി പ്രചാരകരുടെ വീഡിയോകള്‍

MediaOne Logo

Web Desk

  • Published:

    17 April 2019 6:56 AM GMT

എറണാകുളം മണ്ഡലത്തില്‍ ‘വൈറലായി’ കുട്ടി പ്രചാരകരുടെ വീഡിയോകള്‍
X

എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഇപ്രാവശ്യം പ്രചാരണത്തില്‍ കുട്ടികളാണ് താരങ്ങള്‍. പ്രധാനപ്പെട്ട രണ്ടു മുന്നണികളും വളരെ വൃത്യസ്തമായ രീതിയില്‍ തന്നെയാണ് മണ്ഡലത്തില്‍ പ്രചരണം നടത്തുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന് വേണ്ടി ആറു വയസുകാരിയായ മകള്‍ ക്ലാര ഗാനമാലപിക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ഹൈബിയുടെ ഭാര്യ അന്നയും കു‍ഞ്ഞു ക്ലാരയും കൂടെയാണ് സംഗീത ആൽബവുമായി പ്രചാരണത്തിന് മാറ്റ് കൂട്ടുന്നത്.

കുഞ്ഞ് ക്ലാരയുടെ ഗാനാലപനത്തെ അഭിന്ദിച്ച് നിരവധി പേര്‍ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിട്ടുണ്ട്. സംഗീത സംവിധായകൻ മെജോ ജോസഫാണ് വീഡിയോ ആല്‍ബത്തിന്റെ പിറകിലുള്ളത്. നിരവധി ഹിറ്റ് സിനിമാ ഗാനങ്ങള്‍ക്ക് വരികളെഴുതിയ വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികൾ. ഹൈബിയോടൊപ്പം ക്ലാര പ്രചാരണത്തിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒന്നര മണിക്കൂര്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയായ ഗാനത്തിന് വലിയ പിന്തുണയാണ് സാമൂഹിക മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

എറണാകുളം മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ഥിക്ക് വേണ്ടി തയ്യാറാക്കിയ പുതുമയേറെയുള്ള വീഡിയോയും വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുള്ളത്. മൂന്നാം ക്ലാസുകാരനായ ഇബ്രാഹിം തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിക്കുന്നതും ഇടതുമുന്നണി സ്ഥാനാര്‍ഥിയായ പി.രാജീവിനോട് തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതുമാണ് വീഡിയോ. വളരെ രസകരമായ രീതിയിലുള്ള കുഞ്ഞ് ഇബ്രാഹീമിന്റെ അവതരണവും കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതിലുള്ള നിശ്കളങ്കതയുമാണ് പ്രചരണ വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വലിയ പിന്തുണ തന്നെയാണ് കുഞ്ഞ് ഇബ്രാഹിമിന്റെ വീഡിയോ പ്രചരണത്തിന് ലഭിക്കുന്നത്. സ്ഥാനാര്‍ഥിയായ രാജീവ് തന്നെയും ഇബ്രാഹിമിന് നന്ദി പറഞ്ഞ് വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പുതിയ പ്രചരണ രീതികള്‍ വലിയതോതില്‍ ഏറ്റെടുത്തതോടെ അതെല്ലാം വോട്ടിലും പ്രതിഫലിക്കുമെന്ന് തന്നെയാണ് രണ്ട് മുന്നണികളും വിശ്വസിക്കുന്നത്. കുട്ടിതാരങ്ങളും വലിയ പ്രതീക്ഷകളോടെ തന്നെയാണ് ഈ തെരഞ്ഞെടുപ്പ് വിശകലനം ചെയ്യുന്നത്.

TAGS :

Next Story