Quantcast

വിദേശകാര്യ വിദഗ്‍ധനും മുൻ അംബാസിഡറുമായ ടി.പി ശ്രീനിവാസൻ ബിജെപി വേദിയിൽ; കുമ്മനത്തിന് പിന്തുണ

MediaOne Logo

Web Desk

  • Published:

    18 April 2019 11:57 PM IST

വിദേശകാര്യ വിദഗ്‍ധനും മുൻ അംബാസിഡറുമായ ടി.പി ശ്രീനിവാസൻ ബിജെപി വേദിയിൽ; കുമ്മനത്തിന് പിന്തുണ
X

വിദേശകാര്യ വിദഗ്‍ധനും മുൻ അംബാസിഡറുമായ ടി പി ശ്രീനിവാസൻ ബിജെപി വേദിയിൽ. ‌മോദി പങ്കെടുത്ത കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് ടി.പി ശ്രീനിവാസന്‍ പരസ്യമായി ബി.ജെ.പിക്ക് പിന്തുണയുമായി രംഗത്ത് വന്നത്. ആദ്യമായാണ് ടി പി ശ്രീനിവാസൻ തന്റെ രാഷ്ട്രീയാഭിമുഖ്യം പ്രഖ്യാപിക്കുന്നത്.

യോഗത്തിൽ സംസാരിച്ച ടി പി ശ്രീനിവാസൻ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് പിന്തുണ പ്രഖ്യാപിച്ചു.

'അധികാരത്തിൽ പലരെയും കൊണ്ടു വരുമ്പോൾ, അവർ പലരും നേടിത്തരുമെന്ന ആഗ്രഹം നമുക്കുണ്ടാകാറുണ്ട്. എന്നാൽ അത് പലപ്പോഴും നടക്കാറില്ല. അധികാരമോഹം കുമ്മനം രാജശേഖരനില്ല. മിസോറം ഗവർണറോ, തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയോ, ഏത് ചുമതലയും അദ്ദേഹം ഏറ്റെടുക്കും. അതുകൊണ്ടാണ് കുമ്മനം രാജശേഖരന് ഞാൻ പിന്തുണ പ്രഖ്യാപിക്കുന്നത്. എന്നെ ഇങ്ങോട്ട് ക്ഷണിച്ച സംഘാടകർക്ക് നന്ദി', ടി പി ശ്രീനിവാസൻ പറഞ്ഞു.

TAGS :

Next Story