തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ തിരിമറി നടന്നുവെന്ന് എല്‍.ഡി.എഫ്
ബൂത്ത് ലെവല്‍ ഓഫീസറുടെ പരാതി തള്ളിയാണ് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ചേര്‍ത്തെതെന്നും എല്‍.ഡി.എഫ് ആരോപിച്ചു.

തിരുവനന്തപുരം മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ തിരിമറി നടന്നുവെന്ന് എല്‍.ഡി.എഫ്. നേമം മണ്ഡലത്തില്‍ 110ാം നമ്പര്‍ ബൂത്തില്‍ 15 വോട്ടര്‍മാരുടെ രക്ഷാകര്‍ത്താവിന്റെ സ്ഥാനത്ത് ഒരാളുടെ പേരാണുള്ളത്. ബി.ജെ.പി പ്രാദേശിക നേതാവായ മനോജിന്റെ പേരാണ് രക്ഷാകര്‍ത്താവായി ചേര്‍ത്തിരിക്കുന്നത്. ബൂത്ത് ലെവല്‍ ഓഫീസറുടെ പരാതി തള്ളിയാണ് വോട്ടര്‍ പട്ടികയില്‍ പേരുകള്‍ ചേര്‍ത്തെതെന്നും എല്‍.ഡി.എഫ് ആരോപിച്ചു.
തിരുവനന്തപുരം നേമം മണ്ഡലത്തിലെ 110, 128 നമ്പര്‍ ബൂത്തുകളിലാണ് കൃത്രിമം നടന്നതായി എല്‍.ഡി.എഫ് ആരോപിക്കുന്നത്. സപ്ളിമെന്‍ററി വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനിടയിലാണ് കൃത്രിമം ശ്രദ്ധയില്‍പെട്ടതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. നൂറ്റിപ്പത്താം നമ്പര്‍ ബൂത്തില്‍ പതിനഞ്ച് ആളുകളുടെ പേരുകള്‍ ചേര്‍ത്തിരിക്കുന്നത് കൃത്രിമമായാണ്.
നേമം മണ്ഡലത്തിനു പുറത്ത് താമസിക്കുന്ന പതിനഞ്ചു പേരുടെയും രക്ഷകര്‍ത്താവിന്‍റെ സ്ഥാനത്ത് പ്രാദേശിക ബി.ജെ.പി നേതാവായ മനോജിന്‍റെ പേരാണുള്ളത്. മനോജുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഈ പതിനഞ്ചുപേരെന്നും എല്‍.ഡി.എഫ് ആരോപിച്ചു.
വോട്ടര്‍മാരെ ചേര്‍ക്കുന്നത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ട ബൂത്ത് ലെവല്‍ ഓഫീസറുടെ എതിര്‍പ്പവഗണിച്ചാണ് കൃത്രിമമായി കൂട്ടിച്ചേര്‍ക്കല്‍ നടന്നതെന്നും ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്നും എല്‍.ഡി.എഫ് നേതാക്കള്‍ അറിയിച്ചു.
Adjust Story Font
16

